
കണ്ണൂര്‍: നേരത്തെ പ്രചരണത്തിനായി എത്തിയ കോണ്‍ഗ്രസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ 'പോ..മോനേ...വിജയാ' പരാമര്‍ശത്തിന് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ രേവന്ത് നടത്തിയ പ്രസ്താവനയ്ക്കാണ് മറുപടി നലകിയത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിന് വിശദമായ മറുപടി താന്‍ നല്‍കുന്നുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ പ്രതികരണം സ്ഥാനത്തിന് ചേര്‍ന്നതാണോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് രേവന്തിനെ കുറിച്ച് പറഞ്ഞ ശേഷമാണ് ഇതിന് താന്‍ പരസ്യമായി മറുപടി നല്‍കുകയാണ് എന്ന് പറഞ്ഞുകൊണ്ട് കേരളാമുഖ്യമന്ത്രി നടത്തിയ പ്രതികരിച്ചത്.
ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തിന് ഒടുവിലായിരുന്നു മറുപടി. രേവന്ത് റെഡ്ഡിയുടെ വിശദമായ ചോദ്യങ്ങള്‍ നിരത്തി മുഖ്യമന്ത്രിക്ക് അയച്ച കത്തിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശബരീനാഥിന്റെ പ്രചരണത്തിനായി എത്തിയപ്പോഴായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. വികസനം എന്താണെന്ന് കാണാന്‍ തെലുങ്കാനയിലേക്ക് വരാനും ക്ഷണിച്ചിരുന്നു.






