ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിന് ജാമ്യം.
ഡല്‍ഹി കോടതിയാണ് സുകേഷിനു ജാമ്യം അനുവദിച്ചത്.
എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗത്തിന് 'രണ്ടില' ചിഹ്‌നം അനുവദിക്കുന്നതിന് സഹായിക്കുന്നതിനായി 50 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് സുകേഷിനെതിരേയുള്ള ആരോപണം.
ഇതുമായി ബന്ധപ്പെട്ട് 2017-ല്‍ കേസെടുക്കുകയും ഇടനിലക്കാരനായ സുകേഷിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലെ ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്‌നമായ 'രണ്ടില' ലഭിക്കുന്നതിനായി എ.ഐ.എ.ഡി.എം.കെ(അമ്മ വിഭാഗം) നേതാവ് ടി.ടി.വി. ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്‌ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നാണ് കേസ്.
അറസ്‌റ്റിലാകുന്ന സമയത്ത് സുകേഷില്‍നിന്ന് 1.30 കോടി രൂപ പിടിച്ചെടുക്കുകയും ബി.എം.ഡബ്ല്യു, മെഴ്‌സിഡസ് ബെന്‍സ് ലക്ഷ്വറി കാറുകള്‍ കണ്ടുകെട്ടുകയും ചെയ്‌തിരുന്നു.

