ധാക്ക: മുന്‍ ക്യാപ്‌റ്റന്‍ തമീം ഇഖ്‌ബാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡി (ബി.സി.ബി) ന്റെ പുതിയ പ്രസിഡന്റ്. ബംഗ്ലാദേശ് സര്‍ക്കാരാണ് നിയമനം നടത്തിയത്. ഇതിനൊപ്പം 11 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ക്രമക്കേടുകളുടെ പശ്‌ചാത്തലത്തില്‍ അബിനുള്‍ ഇസ്ലാം പ്രസിഡന്റായ ഡയറക്‌ടര്‍ ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണു നടപടി.
പുതിയ നിയോഗത്തോടെ ബി.സി.ബിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മുപ്പത്തേഴുകാരനായ ഇഖ്‌ബാല്‍ ചരിത്രം കുറിച്ചു. പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ മുന്‍ ക്യാപ്‌റ്റന്‍ മിന്‍ഹാജുള്‍ അബെദിന്‍, മുന്‍താരവും കമന്റേറ്ററുമായ അത്തര്‍ അലി ഖാന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.



