ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയുംവേഗം രാജ്യം വിടണമെന്ന നിര്‍ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. ഇറാന്‍-യു.എസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് എംബസിയുടെ നിര്‍ദേശം.
എംബസി നിര്‍ദേശ പ്രകാരമുള്ള വഴികള്‍ മാത്രം രാജ്യം വിടാന്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് രാജ്യം വിടാന്‍ ആവശ്യപ്പെടുന്നതെന്നും എംബസി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്‌റ്റില്‍ പറയുന്നു. എംബസിയുമായുള്ള കൂടിയാലോചനയോ ഏകോപനമോ കൂടാതെ ഒരു രാജ്യാന്തര കര അതിര്‍ത്തിശയയും സമീപിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി ഫോണ്‍നമ്പറുകളും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ +989128109115;+989128109109;+989128109102;+989932179359 എന്നി നമ്പറുകളിലോ, ്യഗ്നന്ഥ.ന്ധനുത്സന്റണ്ഡനുന്റ.ദ്ദഗ്നത്മ.ദ്ധ എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്. അമേരിക്കയും ഇറാനും രണ്ടാഴ്‌ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യംവിടാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയത്.
ഇറാനിലെ തങ്ങളുടെ പൗരന്മാര്‍ അടുത്ത 48 മണിക്കൂര്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരണമെന്ന് ചൊവ്വാഴ്‌ച വൈകുന്നേരം എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇറാനെ നശിപ്പിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെയായിരുന്നു ഈ നിര്‍ദേശം.



