ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ്. വ്യപാരാക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധിസംഘം ഈ മാസം യു.എസിലേക്കു പോകുമെന്നു ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ സെര്‍ജിയോ ഗോര്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദക്ഷിണ, മധ്യ ഏഷ്യന്‍ വ്യാപാരനയം സംബന്ധിച്ചു വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി 'വളരെ ഫലപ്രദമായ' ഒരു കൂടിക്കാഴ്‌ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്നു തീരുമാനിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ സന്ദര്‍ശനം ഒഴിവാക്കും. ലോക്‌സഭയിലും സംസ്‌ഥാന നിയമസഭകളിലും സ്‌ത്രീകള്‍ക്ക് 33% സംവരണം നടപ്പിലാക്കുന്നതിനുള്ള ബില്ലുകള്‍ അവതരിപ്പിക്കുന്നതിനായി സീതാരാമന്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുംനീണ്ടനാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫെബ്രുവരി രണ്ടിനാണ് ഇന്ത്യയും യു.എസും ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഇന്ത്യക്കെതിരായ താരിഫ് 50 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. യു.എസിന്റെ ഊര്‍ജ, സാങ്കേതിക ഉല്‍പ്പന്ന മേഖലകളിലടക്കം ഇന്ത്യ അടുത്ത വര്‍ഷം 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തും എന്നതടക്കമുള്ള വ്യവസ്‌ഥകള്‍ കരാറിലുണ്ട്.



