ന്യൂഡല്‍ഹി: പവാര്‍ കുടുംബത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ശരദ് പവാറിനുള്ളത് മൂന്നാം സ്ഥാനം. എന്‍.സി.പി.(എസ്.പി) വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലേയാണ് പവാര്‍ കുടുംബത്തില്‍ ഏറ്റവും ധനിക. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ ശരദ് പവാര്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.സത്യവാങ്മൂലങ്ങള്‍ പ്രകാരം, സുപ്രിയ സുലേക്ക് 167 കോടി രൂപയുടെ കുടുംബ സ്വത്തുണ്ട്. ഇത് ശരദ് പവാറിന്റെ സ്വത്തായ 61 കോടി രൂപയുടെ ഏകദേശം മൂന്നിരട്ടിയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിന് 122 കോടി രൂപയുടെ സ്വത്തുണ്ട്. ബാരമതി ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. എന്തായാലും കുടുംബ സ്വത്ത് രാഷ്ട്രീയ ചര്‍ച്ചയായിട്ടുണ്ട്. ബാരമതി നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് 23നും വോട്ടെണ്ണല്‍ മേയ് 4നും നടക്കും. നേരത്തെ, ബാരമതിയില്നിന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുപ്രിയ സുലേയോട് സുനേത്ര പവാര്‍ പരാജയപ്പെട്ടിരുന്നു.



