വാഷിങ്‌ടണ്‍: ആര്‍ട്ടെമിസ് 2 ദൗത്യം ഇന്നു ഭൂമിയില്‍ മടങ്ങിയെത്തും. ഓറിയോണ്‍ ബഹിരാകാശ പേടകം പ്രാദേശിക സമയം ഇന്നു രാത്രി എട്ടിന് സാന്‍ ഡിയേഗോ തീരത്തിറങ്ങും. തങ്ങള്‍ക്കു പങ്കുവയ്‌ക്കാന്‍ ധാരാളം ചിത്രങ്ങളും കഥകളുമുണ്ട് ആര്‍ട്ടെമിസ് 2 സംഘം അറിയിച്ചു. എല്ലാ നല്ല കാര്യങ്ങളും തങ്ങളോടൊപ്പം വരുന്നതായി മിഷന്റെ പൈലറ്റ് വിക്‌ടര്‍ ഗേ്ലാവര്‍ അറിയിച്ചു. ഭൂമിയില്‍നിന്നു ദൃശ്യമാകാത്ത ചാന്ദ്ര മേഖലകള്‍ ഉപഗ്രഹങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ വിശാലമായ ഗര്‍ത്തങ്ങളും ലാവ നിറഞ്ഞ സമതലങ്ങളും ആദ്യമായി മനുഷ്യന്റെ കണ്ണുകള്‍ കണ്ടത് ആര്‍ട്ടെമിസ് 2 ദൗത്യത്തിലാണ്.

