തിരുവനന്തപുരം
ഐ.പി.എല്‍. ക്രിക്കറ്റിന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കുന്നതിനു ബി.സി.സി.ഐ ഫാന്‍ പാര്‍ക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി.
18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 30 നഗരങ്ങളിലാണു ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയില്‍ ഇടംപിടിച്ചു.
18, 19 തീയതികളില്‍ പുതുപ്പള്ളിയിലെ ആരാധകര്‍ക്കു സ്റ്റേഡിയത്തിലിരിക്കുന്ന പ്രതീതിയുമായി മത്സരങ്ങള്‍ തത്സമയം ആസ്വദിക്കാന്‍ ബി.സി.സി.ഐ. അവസരമൊരുക്കും. പുതുപ്പള്ളി കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചല്‍പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സില്ചാര്, മണിപ്പുരിലെ ഇംഫാല്‍ എന്നീ നഗരങ്ങളിലും ആദ്യമായി ഫാന്‍ പാര്ക്കുകളുണ്ടാകും. സ്റ്റേഡിയത്തിലെ അതേ ആവേശം ആരാധകരിലേക്ക് നേരിട്ടെത്തിക്കാനാണു ബി.സി.സി.ഐ. ഫാന്‍ പാര്‍ക്കുകള്‍ എന്ന വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. 18 മുതല്‍ മേയ് 24 വരെയാണ് ഐ.പി.എല്‍. 19-ാം സീസണ്. കൂറ്റന്‍ സ്ക്രീനുകളിലെ തത്സമയ സംേ്രപക്ഷണത്തിന് പുറമെ സംഗീതം, വിനോദ പരിപാടികള്‍, ഭക്ഷണശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്ലേ സോണുകള്‍ എന്നിവയും ഫാന്‍ പാര്‍ക്കുകളിലുണ്ടാകും. വര്‍ച്വല്‍ ബാറ്റിങ് സോണുകള്‍, ബൗളിങ് നെറ്റുകള്‍, ഗെയിം ഷോകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഓരോ വേദികളിലുമുണ്ട്.






