ദോഹ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ഖത്തറിലെത്തിയ കേന്ദ്ര പെട്രോളിയംപ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സഅദ് ബിന്‍ ശരീദ അല്‍ കഅബിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി.
മേഖലയിലെ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ മേഖലയിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ഊര്‍ജ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യയുടെ വിശ്വസ്ത ഊര്‍ജ പങ്കാളിയായി ഖത്തര്‍ തുടരുമെന്ന് അല്‍ കഅബി ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ എട്ടിനു പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ ഇരു മന്ത്രിമാരും സ്വാഗതം ചെയ്തു.




