
ലോസ് ഏഞ്ചല്‍സ്: ദശാബ്ദങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യത്തിന് സമാപനം. പത്ത് ദിവസത്തെ വിജയകരമായ യാത്രയ്ക്ക് ശേഷം ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിക്കും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5:37-ന് സാന്‍ ഡിയാഗോയ്ക്ക് സമീപം തെക്കന്‍ കാലിഫോര്‍ണിയ തീരത്തായിരിക്കും ഇതിന്റെ സ്ഥാനം.
റീഡ് വൈസ്മാന് കമാന്‍ഡറായ ബഹിരാകാശ സംഘത്തില്‍ വിക്ടര്‍ ോവര്‍ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന് സ്പെഷ്യലിസ്റ്റ്), ജെറമി ഹാന്സെന് (കാനഡ) എന്നിവരാണുള്ളത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥം വരെ പോയി മടങ്ങിവരുന്നത്.
ആദ്യമായി ഒരു വനിതയും (ക്രിസ്റ്റീന കോച്ച്), ഒരു കറുത്തവര്‍ഗ്ഗക്കാരനും (വിക്ടര്‍ ോവര്‍), ഒരു കനേഡിയന്‍ പൗരനും (ജെറമി ഹാന്സെന്) ചന്ദ്രനിലേക്ക് യാത്ര തിരിച്ചു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് സെക്കന്‍ഡില്‍ കിലോമീറ്ററുകള്‍ വേഗതയില്‍ പ്രവേശിക്കുന്ന പേടകം അതിശക്തമായ ചൂടിനെ പ്രതിരോധിച്ചാണ് കടലില്‍ പതിക്കുക. 'ഇന്റഗ്രിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഈ പേടകത്തെ സ്വീകരിക്കാന്‍ യു.എസ് നാവികസേനയുടെ കപ്പലുകള്‍ പസഫിക് സമുദ്രത്തില്‍ സജ്ജമായിക്കഴിഞ്ഞു. നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഈ ചരിത്ര നിമിഷം തത്സമയം കാണാവുന്നതാണ്. അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് 3 ദൗത്യത്തിന് ഈ വിജയം വലിയ കരുത്താകും.



