
ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാനെതിരേ പോലീസ് കേസെടുത്തു. പോളിങ് സമയം കഴിഞ്ഞശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദമില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണു കേസെടുത്തത്.
പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍.പി. സ്‌കൂളിലെ പോളിങ് സ്‌റ്റേഷനുള്ളിലേക്കു ഷാനിമോള്‍ ഉസ്‌മാനെ കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. ബൂത്തില്‍ കയറാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സ്‌ഥാനാര്‍ഥി കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനാണ് കേസ്. എല്‍.ഡി.എഫ്, എന്‍.ഡി.എ. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.






