
ശബരിമല: മേടവിഷുവിനും മാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിനു തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നടതുറന്നു ദീപം തെളിയിച്ചു.
തുടര്‍ന്നു പതിനെട്ടാം പടിക്കു താഴെ ആഴിയില്‍ അഗ്‌നിപകര്‍ന്നു. 15നു വിഷുദിനത്തില്‍ രാവിലെ നാലു മുതലാണ് വിഷുക്കണി ദര്‍ശനം. മേടവിഷുവിനോടും മാസപൂജകളോടും അനുബന്ധിച്ച് തുടര്‍ച്ചയായി ഒന്‍പതു ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കും. 18നു രാത്രി 10 നു നടയടയ്‌ക്കും. ഭക്‌തര്‍ വെര്‍ച്ചല്‍ ക്യൂ വെബ്‌സൈറ്റ് വഴി ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ഉറപ്പാക്കണം.






