കൂത്തുപറമ്പ്: കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും കാവിന്മൂലഭാഗത്തെ കനാല്‍ക്കരയില്‍ തള്ളുന്നു. കാവിന്മൂല മിടാവിലോട് അങ്കണവാടിക്ക് സമീപത്തെ കനാലിന്റെ പ്രദേശത്തെ ഇറിഗേഷന്‍ സ്ഥലത്താണ് ഇവ തള്ളുന്നത്. വര്‍ഷകാലത്ത് പ്രദേശത്തെ തോട്ടങ്ങളിലും സമീപത്തെ വയലുകളിലും കൃഷിയിടങ്ങളിലും ഇവ ഒഴുകിയെത്തും.
കൃഷിയിടങ്ങള്‍ക്കും വയലുകള്‍ക്കും ഇവ കടുത്ത ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുള്ള മാലിന്യമാണ് ഏറെയും. ലോഡുകണക്കിന് സാധനങ്ങളാണ് ഇവിടെ തള്ളിയത്. ഇതിനെതിരേ അധികാരികള്‍ നടപടിയെടുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ജലസേചനവകുപ്പ്, ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത്, ചക്കരക്കല്ല് പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്കി.




