
പയ്യാവൂര്‍: സെന്റ് ആന്‍സ് ക്നാനായ പള്ളിയില്‍ പുതുഞായര്‍ തിരുനാളിന് വികാരി ഫാ. ബിബിന്‍ അഞ്ചെമ്പില്‍ കൊടിയേറ്റി.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന് ശേഷം പരേതസ്മരണ, സെമിത്തേരി സന്ദര്‍ശനം എന്നിവക്ക് ഫാ. ജോബി മുപ്രാപ്പള്ളില്‍ നേതൃത്വം നല്കി.
രാത്രി 7 ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടേയും സംയുക്താഭിമുഖ്യത്തിന്‍ കലാസന്ധ്യ അരങ്ങേറി. ഇന്ന് രാവിലെ 7 ന് വിശുദ്ധ കുര്‍ബാനക്ക് ഫാ ജിബില്‍ കുഴിവേലില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 6.45 ന് ഫാ. ബേബി കട്ടിയാങ്കല്‍ ലദീഞ്ഞ് അര്‍പ്പിക്കും. രാത്രി 7 ന് ഫാ. ജിതിന് ചേത്തലിന്റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് പ്രദക്ഷിണം. 8.15 ന് ഫാ ഏബ്രഹാം കണ്ടത്തില്‍കുടിലില്‍ തിരുനാള്‍ സന്ദേശം നല്‍കും. 8.45 ന് മടമ്പം ഫൊറോന വികാരി ഫാ സജി മെത്താനത്ത് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നിര്‍വഹിക്കും. 9 ന് മണിക്കടവ് സെന്റ് തോമസ് ബാന്‍ഡ് സെറ്റ്, നിലേശ്വരം കാളിയന് കലാസമിതി എന്നിവരുടെ വാദ്യമേളങ്ങള്‍ നടക്കും. 12 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. 9.30 ന് ഫാ. തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ. ജോമി പതീപ്പറമ്പില്‍, ഫാ. ജിക്കു തൈത്തറയില്‍, ഫാ. ജോസ് കറുകപ്പറമ്പില്‍, ഫാ. ജെഗിന്‍ കോളങ്ങായില്‍ എന്നിവര്‍ സഹകര്മികരായിരിക്കും. ഫാ. ജോമോന് കുന്നക്കാട്ടുതടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും.
11.30 ന് ഫാ. ഷെബിന്‍ ആനിമൂട്ടിലിന്റെ നേതൃത്വത്തില്‍ തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് ഫാ. തോമസ് ആനിമൂട്ടില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നിര്‍വഹിക്കും. 13 ന് രാത്രി 7.30 ന് തിരുവനന്തപുരം സൗപര്‍ണിക തിയറ്റേഴ്സ് അവതരിപ്പിക്കുന്ന താഴ്വാരം നാടകം അരങ്ങേറും.




