ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sunday Mangalam
  3. Print Edition
Loading...

പുരോഗമനം

Authored by Web Desk | Last updated: 11 Apr 2026, 11:46 PM | 1 min read

Print

അലക്കിത്തേച്ച വെള്ളമുണ്ടും കുപ്പായവുമിട്ട്‌ സ്‌ത്രീപുരുഷസമത്വ സെമിനാറില്‍ പ്രസംഗിക്കാന്‍ കവലയ്‌ക്ക് പോകാനിറങ്ങിയതാണ്‌ ടിയാന്‍. അലക്കിയതും ഇസ്‌തിരിയിട്ടതും ശരിയാകാത്തതിന്‌, വെള്ളജട്ടിയും ബനിയനും നോക്കിയപ്പഴേ കാണുന്നിടത്തു വയ്‌ക്കാത്തതിന്‌, സമയക്കുറവുമൂലം ഇത്യാദി രണ്ടൈറ്റത്തിനേ ഭാര്യയോട്‌ തട്ടിക്കേറാന്‍ ടൈം കിട്ടിയുള്ളു!

ഘോരഘോരം പ്രസംഗവും ചര്‍ച്ചയും മൂക്കുമുട്ടെ തീറ്റയുമെല്ലാം കഴിഞ്ഞ്‌ രാത്രി 11 മണിക്ക്‌ മഹിളാമണിയുടെ വണ്ടിയിലാണ്‌ ഗേറ്റിങ്കല്‍ വന്നിറങ്ങിയത്‌. ഉറങ്ങിപ്പോകാതെ നോക്കിയിരുന്ന്‌ കൃത്യസമയത്ത്‌ ഗേറ്റു തുറക്കാന്‍ പറ്റിയതുകൊണ്ട്‌ ഒരു ഹഗും ഷേക്‌ ഹാന്‍ഡുമടക്കം മഹിളാമണിയോടുള്ള യാത്രപറച്ചില്‍ നേരിട്ടുകാണാന്‍ സാധിക്കുക, ലൈറ്റിടാനും കതകുതുറക്കാനും വൈകിയതിന്‌ ചീത്തകേള്‍ക്കാന്‍ ഇടവരാതിരിക്കുക എന്നീ ഭാഗ്യങ്ങള്‍ ഭാര്യയ്‌ക്ക് സിദ്ധിച്ചു. ഒപ്പം താന്‍ രണ്ടാഴ്‌ചമുമ്പ്‌ രണ്ടുദിവസത്തെ പളനിതീര്‍ത്ഥാടനസംഘത്തോടൊപ്പമുള്ള യാത്രകഴിഞ്ഞ്‌ വന്നപ്പോള്‍ രാത്രി ഒമ്പതര മണിയായതുകൊണ്ട്‌ ചട്ടുകാലന്‍ സുകു ഗേറ്റിങ്കലൊന്ന്‌ കൊണ്ടുവിട്ടതിന്റെ പുകില്‍ (ഇതുവരെ കെടാത്ത പുകച്ചില്‍) പുള്ളിക്കാരിയുടെ സ്‌മരണയില്‍ തെളിയുകയും ചെയ്‌തു.

ഉടുപ്പും മുണ്ടും മാറുന്നേനു മുമ്പേ രണ്ടാമത്തെ പെങ്കൊച്ചുവന്ന്‌ "ആ വന്ന ആലോചന ഉറപ്പിക്കണ്ടച്‌ഛാ. എനിക്കിപ്പം കല്യാണം വേണ്ട'' എന്നു പറഞ്ഞതും ഒരൊറ്റ അലര്‍ച്ചയാണ്‌.

"കഴുത്ത്‌ ഞാങ്കണ്ടിക്കും! പിള്ളേരെ ഒണ്ടാക്കിയാ എന്തു ചെയ്യണമെന്ന്‌ എനിക്കറിയാം എന്നെയാരും പഠിപ്പിക്കണ്ട. മറ്റുവല്ല ഉദ്ദേശോമുണ്ടേല്‍ മനസില്‍ വേച്ചാണ്ടാ മതി. മൂത്തവളെ നാലു പേരറിഞ്ഞ്‌ ഇഷ്‌ടംപോലെ വേല്ലാം കൊടുത്ത്‌ ആരടേം വാക്കുകേക്കാന്‍ നിക്കാതെ ഇറക്കിവിട്ടോനാ ഞാന്‍. അതുകൊണ്ടിപ്പം ആരും കൊറയ്‌ക്കാത്തപോലെ സുഖമായിട്ടു കഴിയുന്നു! (ഒവ്വ! നല്ലോണം പഠിച്ചോണ്ടിരുന്ന കൊച്ചാ. പാട്ടും ഡാന്‍സും എന്നുവേണ്ട സര്‍വതും കൊത്തിയൊടിച്ച്‌ ഒരുത്തനു വെച്ചുവെളമ്പിക്കെടക്കുന്നു!) നിന്റെ തള്ളയ്‌ക്കുമുണ്ടാരുന്നേല്ലാ എഴുത്ത്‌ പൊത്തകം എന്നിങ്ങനെ കൊറേ കുന്നായ്‌മേം സൂക്കേടും! എന്റെ തലേല്‍ വെച്ചുകെട്ടിയേപ്പിന്നാ അടക്കം വന്നത്‌. ഇപ്പം ദേ നാലുനേരം തിന്നും ഒറങ്ങീം കെട്ടിലമ്മയായിട്ടിരിക്കുന്നു! (എവിടന്ന്‌! പണ്ട്‌ അവരുടപ്പന്‍ ഇതുപോലൊരു അലര്‍ച്ച അലറിയതിന്റെ ഫലം! വേണ്ടായേ എന്നു കാലുപിടിച്ചിട്ടും കേക്കാഞ്ഞേന്റെ ദുരിതമാണ്‌ ഇപ്പം അനുഭവിക്കുന്നത്‌!) എന്നെ തോപ്പിക്കാന്‍ ഒരുത്തീം നോക്കീട്ട്‌ നടന്നിട്ടില്ല (ടിയാന്റെ രണ്ടാമൂഴമാണ്‌ വിവക്ഷ. ആണുങ്ങള്‍ക്ക്‌ രണ്ടാമൂഴം അന്തസ്സും പെണ്ണുങ്ങള്‍ക്ക്‌ അധികപ്പറ്റുമാണേല്ലാ! കൂടാതെ മറ്റു ചില വിശേഷണങ്ങളും!) അടങ്ങിയൊതുങ്ങി നിന്നാല്‍ ചൊവ്‌?വേനേരേ ജീവിക്കാം!''

(ശര്യാ! ഹൈടെക്ക്‌ അടിമയായി ബെന്‍സില്‍ നടക്കാനുള്ള അടുത്ത ഊഴം നിനക്കാ മോളേ! )


വാല്‍: പുരോഗമനം ഇവിടെങ്ങാണ്ട്‌ ചുറ്റിപ്പറ്റി നടപ്പുണ്ടാര്‍ന്നു! സിസിടിവീടെ കണ്ണില്‍പ്പെടാതെ എപ്പോഴാണാവോ അകത്തോട്ടു വരുന്നത്‌!


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലയായില്‍ ഒരു മലയാളി

മലയായില്‍ ഒരു മലയാളി

No Image

ചാണക്യന്‍ മുതല്‍ ബിജുമേനോന്‍വരെ

No Image

പെണ്‍പന്ത്‌

എപ്പോഴും വിശക്കുന്ന നഗരം

എപ്പോഴും വിശക്കുന്ന നഗരം

പ്രത്യാശയുടെ പ്രതീകമായി തിരുക്കല്ലറ പള്ളി

പ്രത്യാശയുടെ പ്രതീകമായി തിരുക്കല്ലറ പള്ളി

No Image

അധികാരഭാഷയുടെ ധാര്‍ഷ്‌ട്യം