വാഷിങ്ടണ്‍: ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയായതോടെ അടുത്തഘട്ടത്തിലേക്ക് നാസ. ആര്‍ട്ടെമിസ് 2ല്‍ നാല് യാത്രികരെ ചന്ദ്രന്റെ മറുവശത്തേക്ക് വിജയകരമായി എത്തിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
ഓറിയോണ്‍ ബഹിരാകാശ പേടകവും മികച്ച പ്രകടനം കാഴ്ചവച്ചു. അപ്പോഴും മറ്റൊരു ചോദ്യം ബാക്കി. ആര്‍ട്ടെമിസ് 2 ല്‍ ആകൃഷ്ടരായ കുട്ടികള്‍ക്ക് അവരുടെ ജീവിതകാലത്ത് ചന്ദ്രനില്‍ ജീവിക്കാനും ജോലി ചെയ്യാനും കഴിയുമോ? ആര്‍ട്ടെമിസ് വാഗ്ദാനം ചെയ്യുന്നതുപോലെ ചൊവ്യില് പോകാന്‍ കഴിയുമോ?
1969 ജൂലൈയില്‍ നീല്‍ ആംസ്ട്രോങ്ങും ബസ് ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യരായപ്പോള്‍, അത് കേവലം തുടക്കം മാത്രമാണെന്നും ഉടന്‍ തന്നെ ആളുകള്‍ ബഹിരാകാശത്ത് ജീവിക്കാനും ജോലി ചെയ്യാനും തുടങ്ങുമെന്നും പലരും കരുതി.
അങ്ങനെയൊന്നും സംഭവിച്ചില്ല. കാരണം അപ്പോളോ പരിപാടിക്ക് പിന്നില്‍ ഗവേഷണത്തോടുള്ള സ്നേഹമായിരുന്നില്ല അമേരിക്കയ്ക്ക്, സോവിയറ്റ് യൂണിയനുമേലുള്ള മേല്‍ക്കോയ്മ തെളിയിക്കാനുള്ള ശ്രമമായിരുന്നു. ആംസ്ട്രോങ്ങിന്റെ ചന്ദ്രനിലെ 'ഒരു ചെറിയ ചുവടുവയ്പ്പ്' ആ ലക്ഷ്യം നേടി. ജോലി കഴിഞ്ഞു.
ചന്ദ്രോപരിതലത്തില്‍ അമേരിക്കന്‍ പതാക നാട്ടി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, തുടര്‍ച്ചയായ ദൗത്യങ്ങള്‍ക്കുള്ള ടിവി പ്രേക്ഷകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. അതോടെ തുടര്‍ അപ്പോളോ ദൗത്യങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.
ഈ തവണ നാസയുടെ ലക്ഷ്യം വ്യത്യസ്തമാണ്. 2028 മുതല്‍ പ്രതിവര്‍ഷം ഒരു മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്. അഞ്ചാമത്തെ ആര്‍ട്ടെമിസ് ദൗത്യം (അതേ വര്‍ഷം അവസാനം നിശ്ചയിച്ചിരിക്കുന്നത്) നാസയുടെ 'ചാന്ദ്രനിലയത്തിന്' തുടക്കമായിരിക്കും. പക്ഷേ, ചാന്ദ്രനിലയത്തിലേക്ക് ഏറെ സഞ്ചരിക്കാനുണ്ട്.
ലാന്‍ഡര്‍ പ്രശ്നം
ചന്ദ്രോപരിതലത്തില്‍ മനുഷ്യന് കാലുകുത്തണമെങ്കില്‍ നാസയ്ക്ക് ഒരു ലാന്‍ഡര്‍ ആവശ്യമുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഇത് നിര്‍മിക്കാന്‍ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എലോണ്‍ മസ്കിന്റെ സ്പേസ്എക്സ്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍. പക്ഷേ, രണ്ട് പദ്ധതികളും ഏറെ വൈകുമെന്ന സൂചനയാണുള്ളത്.
മാര്‍ച്ച് 10ന് പുറത്തിറങ്ങിയ നാസയുടെ ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്പേസ്എക്സിന്റെ ചന്ദ്രനിലേക്കുള്ള സ്റ്റാര്‍ഷിപ്പ് പദ്ധതി രണ്ട് വര്‍ഷം വരെ വൈകാന്‍ സാധ്യതയുണ്ട്. ബ്ലൂ ഒറിജിന്റെ ബ്ലൂ മൂണ്‍ എട്ട് മാസത്തോളം വൈകിയാണു നീങ്ങുന്നത്. 2024ലെ ഡിസൈന്‍ അവലോകനത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങളില്‍ പകുതിയോളം ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല.
1969ല്‍ നീല്‍ ആംസ്ട്രോങ്ങിനെയും ബസ് ആള്‍ഡ്രിനെയും ഉപരിതലത്തിലേക്ക് കൊണ്ടുപോയ കോംപാക്ട് ഈഗിള്‍ മൊഡ്യൂളിനേക്കാള് വളരെ വ്യത്യസ്തമാണ് ഈ ലാന്‍ഡറുകള്‍. പാറക്കഷണങ്ങള്‍ ശേഖരിക്കാനും തിരിച്ചെത്തിക്കാനും കഴിയുന്ന പഴയ ലാന്‍ഡറില്‍ രണ്ടേ രണ്ടുപേര്‍ക്ക് മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ.
പുതിയ ലാന്‍ഡറുകള്‍ക്ക് വലിയ അളവിലുള്ള ഉപകരണങ്ങള്‍, പ്രെഷറൈസ്ഡ് റോവറുകള്‍ എന്നിവ ഉള്‍ക്കൊള്ളും. കൂടാതെ ചാന്ദ്രനിലയത്തിന്റെ ആദ്യ ഘടകങ്ങള്‍ കൊണ്ടുപോകേണ്ടതുണ്ട്. ഇത്രയും ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ വലിയ അളവിലുള്ള ഇന്ധനം ആവശ്യമാണ്, ഇത് ഒറ്റ റോക്കറ്റില്‍ വിക്ഷേപിക്കാന്‍ കഴിയില്ല.
ഈ ഇന്ധനം മുഴുവന്‍ ഭൂമിയെ ചുറ്റുന്ന ഒരു ഡിപ്പോയില്‍ സംഭരിക്കാനാണ് ആര്‍ട്ടെമിസ് പരിപാടി ലക്ഷ്യമിടുന്നത്. ഇത് മാസങ്ങളോളം ഇടയ്ക്കിടെയുള്ള ഒന്നിലധികം ടാങ്കര്‍ ഫൈ്ലറ്റുകള്‍ വഴി നിറയ്ക്കേണ്ടതുണ്ട്. ഈ പദ്ധതി പ്രായോഗികമായി തോന്നാമെങ്കിലും അത്യന്തം സങ്കീര്‍ണമാണ്.
ശീതികരിച്ച ദ്രാവക ഓക്സിജനും മീഥേനും ബഹിരാകാശത്ത് സ്ഥിരമായി നിലനിര്‍ത്തുക, തുടര്‍ന്ന് അവയെ പേടകങ്ങള്‍ക്കിടയില്‍ കൈമാറുക എന്നത് ഏറ്റവും സങ്കീര്‍ണമായ എന്‍ജിനീയറിങ് വെല്ലുവിളികളില്‍ ഒന്നാണ്.
ആര്‍ട്ടെമിസ് 2ന്റെ വിക്ഷേപണം തന്നെ ഈ വര്‍ഷം രണ്ട് തവണ ഇന്ധനം നിറക്കുന്നതിലെ പ്രശ്നം കാരണം വൈകി. ലോഞ്ച് പാഡില്വച്ച് ഇന്ധനം നിറയ്ക്കുന്നത് ഇത്ര ബുദ്ധിമുട്ടാണെങ്കില്‍, ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രതിസന്ധി കൂടും.
അടുത്ത ആര്‍ട്ടെമിസ് ദൗത്യം ആര്‍ട്ടെമിസ് 3 ഭൂമിയുടെ ഭ്രമണപഥത്തില്‍ ഓറിയോണ്‍ ക്രൂ കാപ്സ്യൂള്‍ ലാന്ഡറുകളിലൊന്നുമായോ രണ്ടിലുമോ ഡോക്ക് ചെയ്യുന്നത് പരീക്ഷിക്കാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് 2027ന്റെ മധ്യത്തോടെ നിശ്ചയിച്ചിരിക്കുന്നു. സ്റ്റാര്‍ഷിപ്പ് ഇതുവരെ വിജയകരമായ ഓര്‍ബിറ്റല്‍ ഫൈ്ലറ്റ്് പൂര്‍ത്തിയാക്കിയിട്ടില്ല. ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റിന് രണ്ട് വിക്ഷേപണങ്ങള്‍ മാത്രമേ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ആ സാഹചര്യത്തില്‍ ദൗത്യം അത്ര എളുപ്പമല്ല.
ബഹിരാകാശ മത്സരം
രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാസ 2028ലെ ആര്‍ട്ടെമിസ് ലക്ഷ്യം നിലനിര്‍ത്തുന്നു. 2028ല്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡോണള്‍ഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്ന വര്‍ഷമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു പിന്മാറ്റം ആഗ്രഹിക്കുന്നില്ല.
എങ്കിലും ബഹിരാകാശ വിദഗ്ധര്‍ ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നില്ല. എങ്കിലും യു.എസ്. കോണ്‍ഗ്രസ് കോടിക്കണക്കിന് ഡോളര്‍ അനുവദിച്ചിട്ടുണ്ട്.
ഈ നൂറ്റാണ്ടില്‍ ഒരു സാമ്പത്തിക, സൈനിക ശക്തിയായി വളര്‍ന്നുവന്ന ചൈനയുടെ ബഹിരാകാശ ശേഷിയും അതിവേഗം വികസിച്ചു. 2030ല്‍ ഒരു ബഹിരാകാശ യാത്രികനെ ചന്ദ്രനിലെത്തിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
നിരവധി വിദഗ്ധര്‍ വിശ്വസിക്കുന്നതുപോലെ ആര്‍ട്ടെമിസ് സമയപരിധി വൈകിയാല്‍, ചൈനയ്ക്ക് ചന്ദ്രനിലെത്താന്‍ കഴിഞ്ഞേക്കും. അവരുടെ സമീപനം ലളിതമാണ്. അവര്‍ രണ്ട് റോക്കറ്റുകള്‍ ഉപയോഗിക്കുന്നു, ഒരു പ്രത്യേക ക്രൂ മൊഡ്യൂളും ലാന്‍ഡറും, അമേരിക്കന്‍ പദ്ധതിയുടെ ഓര്‍ബിറ്റല്‍ റീഫ്യൂവലിങ് സങ്കീര്‍ണത ഒഴിവാക്കുന്നു.
ചൊവ്ാ സ്വപ്നം
ചന്ദ്രനപ്പുറം നാസയുടെ ലക്ഷ്യം ചൊവ്യാണ്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ മനുഷ്യരെ ചൊവ്യിലെത്തിക്കുന്നതിനെക്കുറിച്ച് സ്പേസ്എക്സ് സ്ഥാപകന്‍ എലോണ്‍ മസ്ക് സംസാരിച്ചിട്ടുണ്ട്.
നിരവധി വിദഗ്ധര്‍ ആ പദ്ധതി 2040കളിലെങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു. ഏഴ് മുതല്‍ ഒമ്പത് മാസം വരെയുള്ള യാത്ര, കഠിനമായ റേഡിയേഷുകളെ അതിജീവിക്കണം. ചന്ദ്രനിലേക്കുള്ള യാത്രയെ അപേക്ഷിച്ച് എത്രയോ വലുതാണ് ആ യാത്രയുടെ വെല്ലുവിളികള്‍.
ചൊവ്യുടെ നേര്‍ത്ത അന്തരീക്ഷം അടക്കമുള്ള വെല്ലുവിളികളെ നേരിടണം. മനുഷ്യരുള്ള ഒരു പേടകം ലാന്‍ഡ് ചെയ്യാനും പിന്നീട് വീണ്ടും വിക്ഷേപിക്കാനും നിലവിലുള്ള സാങ്കേതികവിദ്യ പോരാ.
ആര്‍ട്ടെമിസ് 2 മനുഷ്യ ബഹിരാകാശ യാത്രയെ വീണ്ടും ചര്‍ച്ചകളില്‍ കൊണ്ടുവന്നിരിക്കുന്നു. സ്വകാര്യ കമ്പനികള്‍ ഊര്‍ജസ്വലതയോടെ റോക്കറ്റുകളും ലാന്‍ഡറുകളും നിര്‍മിക്കുന്നു





