
ലക്നൗ : ലക്നൗ സൂപ്പർ ജൈൻറ്സിനെതിരെയുളള മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ ലകനൗ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് കുറ്റന്‍ വിജയംനേടിയത് . ഗുജറാത്തിന് വേണ്ടി ജോസ് ബട്ലര്‍ (37 പന്തിൽ 60) ക്യാപ്റ്റ്ന്‍ ഗില്‍ (40 പന്തിൽ 56) റണ്‍സും നേടി.
ലക്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൾ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ലക്നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ലക്നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ കാഗിസോ റബാഡയാണ് മാർഷിനെ ഡഗ്ഔട്ടിലേക്ക് മടക്കി അയച്ചത്.21 പന്തിൽ 30 റൺസ് നേടിയ ഓപ്പണര്‍ എയ്ഡൻ മാർക്രമാണ് ലക്നൗവിന്റെ ടോപ് സ്കോറർ. നിക്കോളാസ് പുരാൻ (21 പന്തിൽ 19), മുകുൾ ചൗധരി (14 പന്തിൽ 18), ഋഷഭ് പന്ത് (11 പന്തിൽ 18), അബ്ദുൽ സമദ് (22 പന്തിൽ 18) എന്നിവരാണ് ലക്നൗവിന്റെ മറ്റ് പ്രധാന സ്കോറർമാർ.
ബൗളിങ്ങിൽ ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് നാല് വിക്കറ്റുകൾ നേടിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പുറമെ അശോക് ശർമ രണ്ട് വിക്കറ്റുകളും റബാഡ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാൽ, ലക്നൗവിന്റെ അഫ്ഗാൻ താരം റഷീദ് ഖാന് വിക്കറ്റുകൾഒന്നും തന്നെ നേടാനായില്ല.




