ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സിക്ക് ദയനീയ തോല്‍വി. റയാല്‍ കശ്‌മീര്‍ ഗോകുലത്തെ 6-2 നു തോല്‍പ്പിച്ചു.
ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജ് കുന്നിയലിലും റയാല്‍ കശ്‌മീരിന്റെ ഹൈദര്‍ യൂസഫും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. കശ്‌മീരിനായി മാരിയസ് ഒബെകോബ് രണ്ട് ഗോളുകളും ഷെദ്രാക് ചാള്‍സ്, അതീബ് അഹമ്മദ് ദാര്‍, ഗിലാഡിഞ്ഞോ ട്രാറോറെ, റൊസാരിയോ ബാരെറ്റോ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. മോസസ് ലാല്‍റിന്‍സുല, ബെഞ്ചമിന്‍ തോമസ് കുകു എന്നിവര്‍ ഗോകുലത്തിനായി ഗോളടിച്ചു. മറ്റൊരു മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ 2-1 നു രാജസ്‌ഥാന്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.




