ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ആര്‍ട്ടെമിസ്‌ നല്‍കുന്ന പ്രതീക്ഷകള്‍

Authored by Web Desk | Last updated: 13 Apr 2026, 11:42 PM | 2 min read

Print

മനുഷ്യന്‍ വീണ്ടും ചന്ദ്രനെ തൊടാന്‍ ഇനി അധികം ദൂരമില്ലെന്ന ശുഭവാര്‍ത്തയാണ്‌ ആര്‍ട്ടെമിസ്‌ 2 ദൗത്യത്തിന്റെ വിജയകരമായ മടക്കം ലോകത്തിന്‌ നല്‍കുന്നത്‌. അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനെ ചുറ്റിവന്ന നാല്‌ യാത്രികര്‍ പസഫിക്‌ സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങിയതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അപ്പോളോ ദൗത്യങ്ങള്‍ക്കു ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും നിര്‍ണായകമായ ഈ ചാന്ദ്രയാത്ര അന്യഗ്രഹങ്ങളില്‍ മനുഷ്യവാസം സാധ്യമാക്കുന്ന ഭാവി ദൗത്യങ്ങളുടെ കൃത്യമായ അടിത്തറ കൂടിയാണ്‌.

റീഡ്‌ വൈസ്‌മാന്‍, വിക്‌ടര്‍ ഗേ്ലാവര്‍, ക്രിസ്‌റ്റീന കുക്ക്‌, ജെറമി ഹാന്‍സന്‍ എന്നിവരടങ്ങിയ സംഘം ചാന്ദ്രഭ്രമണപഥം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്‌ നാസയുടെ എസ്‌.എല്‍.എസ്‌. റോക്കറ്റിന്റെയും ഓറിയോണ്‍ പേടകത്തിന്റെയും കരുത്ത്‌ ലോകത്തിനു ബോധ്യപ്പെടുത്തിക്കൊണ്ടാണ്‌. വിക്ഷേപണ വേളയിലെ പ്രതിസന്ധികളെയും സാങ്കേതിക തടസങ്ങളെയും മറികടന്ന്‌ പത്തു ലക്ഷത്തിലധികം കിലോമീറ്ററുകള്‍ താണ്ടി, കടലില്‍ തിരിച്ചിറങ്ങിയതു വരെ അതീവ കൃത്യതയോടെയാണ്‌ പൂര്‍ത്തിയായത്‌. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ പേടകം നേരിട്ട 2,800 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടിനെ പ്രതിരോധിച്ച ഹീറ്റ്‌ ഷീല്‍ഡുകളുടെ വിജയം വരാനിരിക്കുന്ന ആര്‍ട്ടെമിസ്‌ 3 ദൗത്യത്തിന്‌ വലിയ ആത്മവിശ്വാസമാണ്‌ നല്‍കുന്നത്‌.

എന്നാല്‍, ആര്‍ട്ടെമിസ്‌ 2ന്റെ വിജയം ആഘോഷിക്കുമ്പോഴും വരാനിരിക്കുന്ന വെല്ലുവിളികള്‍ വിസ്‌മരിക്കാവതല്ല. 2028ല്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന നാസയുടെ ലക്ഷ്യം സാങ്കേതികമായും രാഷ്‌ട്രീയമായും വലിയ കടമ്പകള്‍ നേരിടുന്നുണ്ട്‌. ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ ഇറക്കാന്‍ ആവശ്യമായ ലാന്‍ഡറുകളുടെ നിര്‍മാണത്തില്‍ സ്‌പേസ്‌ എക്‌സ്‌, ബ്ലൂ ഒറിജിന്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ നേരിടുന്ന കാലതാമസമാണ്‌ അതില്‍ പ്രധാനം. ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച്‌ ഇന്ധനം നിറയ്‌ക്കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രക്രിയകള്‍ ഇനിയും പരീക്ഷണ ഘട്ടത്തിലാണ്‌. മുന്‍പ്‌ അപ്പോളോ ദൗത്യങ്ങള്‍ കേവലം രാജ്യങ്ങള്‍ തമ്മിലുള്ള ആധിപത്യം തെളിയിക്കാനുള്ള പോരാട്ടമായിരുന്നുവെങ്കില്‍, ഇന്നത്‌ ചന്ദ്രനെ ഒരു താവളമാക്കി മാറ്റി ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയ്‌ക്കുള്ള തയാറെടുപ്പാണ്‌.

അമേരിക്കയുടെ ഈ പരീക്ഷണങ്ങള്‍ക്കിടയില്‍ ചൈന ഉയര്‍ത്തുന്ന മത്സരവും അവഗണിക്കാന്‍ കഴിയില്ല. 2030 ആകുമ്പോള്‍ ചന്ദ്രനിലെത്തുക എന്ന ലക്ഷ്യവുമായി ലളിതവും വേഗത്തിലുള്ളതുമായ സാങ്കേതികവിദ്യകളിലൂടെ ചൈന മുന്നേറുകയാണ്‌. ഈ മത്സരബുദ്ധി ഗവേഷണങ്ങളുടെ വേഗം വര്‍ധിപ്പിക്കുമെങ്കിലും ബഹിരാകാശ രംഗത്തെ സഹകരണം കൂടുതല്‍ സുതാര്യമാക്കേണ്ടതുണ്ട്‌. ആര്‍ട്ടെമിസ്‌ 2 ദൗത്യം തെളിയിച്ചതുപോലെ, മനുഷ്യരുടെ അറിവിനും ഇച്‌ഛാശക്‌തിക്കും അസാധ്യമായി ഒന്നുമില്ല. ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ നീല്‍ ആംസ്‌ട്രോങ്‌ പറഞ്ഞ 'വലിയ കുതിച്ചുചാട്ടത്തിന്റെ' തുടര്‍ച്ചയാണ്‌ ഇത്‌. ചന്ദ്രനില്‍ മനുഷ്യര്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതും ഒരു സ്വപ്‌നമായി അവശേഷിക്കില്ലെന്നും, ആകാശത്തിനപ്പുറമുള്ള രഹസ്യങ്ങളിലേക്ക്‌ മനുഷ്യവംശം നടന്നു കയറുമെന്നും ഈ ദൗത്യം വിളിച്ചു പറയുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുതിയ വര്‍ഷം പുതിയ പ്രതീക്ഷകള്‍

പുതിയ വര്‍ഷം പുതിയ പ്രതീക്ഷകള്‍

തമിഴ്‌നാട്ടില്‍ ബ്രാഹ്‌മണ വെട്ടിനിരത്തല്‍- രാമചന്ദ്രന്‍ എഴുതുന്നു

തമിഴ്‌നാട്ടില്‍ ബ്രാഹ്‌മണ വെട്ടിനിരത്തല്‍- രാമചന്ദ്രന്‍ എഴുതുന്നു

No Image

എന്നു മാറും വിവേചനവും അസമത്വവും?

No Image

അവശേഷിപ്പിച്ചത്‌ 250 കോടിയുടെ സാമ്രാജ്യം

തലമുറകളെ കൊതിപ്പിച്ച സ്വരമാധുരി

തലമുറകളെ കൊതിപ്പിച്ച സ്വരമാധുരി

യുദ്ധത്തിനുള്ള മരുന്നിലേക്ക്‌ ഒരു ചിമ്പാന്‍സി മാര്‍ഗം

യുദ്ധത്തിനുള്ള മരുന്നിലേക്ക്‌ ഒരു ചിമ്പാന്‍സി മാര്‍ഗം