ടെഹ്‌റാന്‍: തങ്ങളുടെ തുറമുഖങ്ങള്‍ക്കുനേരേ ഭീഷണി ഉയര്‍ന്നാല്‍ അത് പ്രാദേശികതലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്കു വഴിമരുന്നിടുമെന്ന് ഇറാന്റെ ഭീഷണി.
ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് മറുപടിയായാണ് മുന്നറിയിപ്പ്.
ഇറാനിയന്‍ തുറമുഖങ്ങളെ ഉന്നംവച്ചുള്ള ഏതൊരു നടപടിയും അയല്‍ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. ഇറാനിയന്‍ തുറമുഖങ്ങളുടെ സുരക്ഷ അപകടത്തിലായാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിലോ ഒമാന്‍ ഉള്‍ക്കടലിലോ ഉള്ള ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്റെ വക്‌താവ് പറഞ്ഞു.
ഇന്നലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഉപരോധിക്കുമെന്ന് യു.എസ്. സൈന്യം പ്രഖ്യാപിച്ചിരുന്നു. പാകിസ്‌താനില്‍ ഇറാനുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
തിങ്കളാഴ്‌ച രാവിലെ 10 മുതല്‍ (ഇറാനില്‍ വൈകിട്ട് 5:30) ഉപരോധം പ്രാബല്യത്തില്‍ വരുമെന്നും ഇറാനിയന്‍ തുറമുഖങ്ങളിലേക്കും പേര്‍ഷ്യന്‍ ഗള്‍ഫിലേക്കും ഒമാന്‍ ഉള്‍ക്കടലിലേക്കും ഇറാനിയന്‍ തുറമുഖങ്ങളിലേക്കും പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് വിവേചനരഹിതമായി ഉപരോധം ബാധകമാകുമെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു.
ഇറാന് ടോള്‍ നല്‍കി ഹോര്‍മുസ് കടക്കുന്ന കപ്പലുകളെ യു.എസ്. സൈന്യം തടയുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഖ്യാപിച്ചു.





