കൂത്തുപറമ്പ്: നിതിന്‍ രാജന്റെ മരണത്തിനു ഉത്തരവാദികളായ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെയും അധ്യാപകരെയും മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് പറഞ്ഞു. മരണപ്പെട്ട നിതിന്‍ രാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കണ്ണൂര്‍ പോലീസ് മേധാവി സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ മാനേജ്മെന്റിനോടുള്ള വിധേയത്വമാണെന്നും കെ.രഞ്ജിത്ത് പറഞ്ഞു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. സമരത്തിന് എത്തിയ വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസ് കയേ്േറ്റം ചെയ്യുന്നതിനെ ചോദ്യം ചെയ്ത ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ ബിജു ഏളക്കുഴിയെ ലാത്തികൊണ്ട് കൈക്കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
മെഡിക്കല്‍ കോളേജ് ബസ്റ്റോപ്പില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബിജെപി സംസ്ഥാന സമിതി അംഗം ഒ. നിധീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വി. പി ഷാജി, ഇ. പി ബിജു, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രുതി പൊയിലൂര്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അര്ജുന് വാസുദേവ്,കെ. പി ഹരീഷ് ബാബു, വിപിന്‍ ഐവര്‍ക്കുളം, കെ ഉദയകുമാര്‍, അജയന് പൊതിയോടത്ത് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.




