
എവിടെ മലയാളി ഉണ്ടോ അവിടെ മലയാളികളുടെ പുതുവത്സരത്തെ എതിരേല്‍ക്കാന്‍ മേടമാസ പുലരിയില്‍ വിഷുക്കണി ഒരുങ്ങി. ഇങ്ങ് കേരളത്തിലെ മലയാളികള്‍ വിഷുക്കണി ഒരുക്കുമ്പോള്‍ കടല്‍ കടന്ന് മറ്റു രാജ്യങ്ങളില്‍ സ്‌ഥിരതാമസമാക്കിയവര്‍ക്കും ഗൃഹാതുരത്വമാര്‍ന്ന വിഷുകണി ഒരുക്കാതിരിക്കാനാവില്ല. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ താമസിക്കുന്ന കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി പി യു ശ്യാമള നമ്പ്യാരും മക്കളും ഇന്ത്യന്‍ സമയത്തിനും മുമ്പേ ഇന്നലെ രാത്രി തന്നെ വിഷുകണി കണ്ടു. കേരളത്തില്‍ ലഭിക്കുന്ന കണി വിഭവങ്ങള്‍ എല്ലാം ലഭ്യമല്ലെങ്കിലും കിട്ടാവുന്ന ഫലങ്ങളും മറ്റു വസ്‌തുക്കളും ഒരുക്കിയാണ് കണി തയ്ായറാക്കിയത്. കണിക്കൊന്നയും ചക്കയും കണിവെള്ളരിയും ലഭ്യമല്ല.
പ്രാദേശികമായി ലഭിക്കുന്ന തേങ്ങ മാങ്ങയും, ആസ്‌ട്രി ലിയന്‍ഫലങ്ങളായ പ്ലം, ആപ്പിള്‍, അവകാഡയും പച്ചക്കറികളും പുഷ്‌പങ്ങളും ഒപ്പം കൃഷ്‌ണന്റെ ചിത്രം, കിണ്ടി, നിലവിളക്ക്, ഭഗവത് ഗീത, ഇന്ത്യന്‍ കാന്‍സി, ആസ്‌ടേലിയന്‍ ഡോളര്‍ എന്നിവയും കോടി വസ്‌ത്രവും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും ആസ്‌ട്രേലിയയിലെ പുഷ്‌പമായ കാമേലിയയും ഉള്‍ക്കൊള്ളുന്നതാണ് ഓസ്‌ട്രേലിയന്‍ മലയാളി വിഷുക്കണി.
പ്രകാശന്‍ നടുവില്‍



