
പത്ത് വര്‍ഷം മുമ്പ് വരെ പഴശ്ശി ഡാമില്‍ നിന്ന് മണല്‍ ലേലം ചെയ്യുന്ന വകയില്‍ ലഭിച്ചിരുന്ന കോടികള്‍ സര്‍ക്കാറിന് നഷ്‌ടമാകുന്നു. കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പ് മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും പഴശി പുഴയുടെ പല ഭാഗ ങ്ങളിലും കോടികള്‍ വിലമതിക്കുന്ന മണലാണ് ഒഴികിയെത്തിയത്. പഴശി അണക്കെട്ടില്‍ മണല്‍ കുമിഞ്ഞുകൂടിയിട്ടും ലേലം ചെയ്‌തു വില്‍പന നടത്താനുള്ള നടപടിയില്ല. വര്‍ഷം തോറൂം സര്‍ക്കാരിലേക്ക് കോടികള്‍ ലഭിക്കുന്നതാണ് ഇതോടെ ഇല്ലാതാകുന്നത്. പുഴയില്‍നിന്ന് മണല്‍ വാരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കാതെയിരുന്നതിനാല്‍ അനധികൃത മണലുറ്റും കടത്തും വ്യാപകമായിരിക്കുകയാണ്. ഇതോടെ, പ്രതിദിനം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്‌ടമാണ് സംഭവിക്കുന്നത്. മുമ്പുണ്ടായ പഴശി പുഴയുടെ ഭാഗമായ ഇരിട്ടി, വളളിയാട്, പടിയൂര്‍, പൂവം, കുയിലൂര്‍, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണല്‍ വന്നടിഞ്ഞത്.
സര്‍ക്കാരിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന മണല്‍ ശേഖരണം ലേലം ചെയേ്േണ്ട കാര്യത്തില്‍ ഇനിയും വ്യക്‌തതയില്ല. ലേലം നടത്തി സര്‍ക്കാര്‍ നല്‍കുന്ന പാസ് മുഖേനയാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്‌തിരുന്നത്. ഇതുമൂലം നിരവധി പേര്‍ക്ക് മണല്‍ ലഭിക്കാന്‍ അവസരം ഉണ്ടായിരുന്നു. മണല്‍ ലേലം നടക്കാത്തതിനെത്തുടര്‍ന്ന് ഡാം പ്രദേശങ്ങളില്‍ അനധികൃത മണലൂറ്റല്‍ വ്യാപകമായി നടന്നുവരികയാണ്. ടയര്‍ ട്യൂബുകള്‍ ഘടിപ്പിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ചും കുറ്റന്‍ തോണികള്‍ ഉള്‍പ്പെടെയുള്ള മണല്‍വാരല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുമാണ് വ്യാപകമായി മണലൂറ്റി കടത്തുന്നത്. അധിക്യതര്‍ പുഴക്കരയുടെ ഭാഗത്തു പോലും തിരിഞ്ഞു നോക്കാറില്ല. മണല്‍ കടത്ത് തടയാന്‍ പോലീസോ റവന്യൂ വകുപ്പോ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
ലേല നടപടികള്‍ നടക്കാതെ വന്നതോടെ പുഴയില്‍ മണല്‍ നിറഞ്ഞു വരിക യാണ്. മണല്‍ നിറയുന്നതിനൊപ്പം പുഴ നികന്നു പോകുന്ന അവസ്‌ഥയാണ് നിലനില്‍ക്കുന്നത്. പുഴയിലെ മണല്‍നീക്കം ചെയ്‌തില്ലെങ്കില്‍ വീണ്ടും പ്രളയ സാധ്യതയ്‌ക്ക് വഴിയൊരുക്കുകയാണ്.
കെപി. അനില്‍കുമാര്‍
മട്ടന്നൂര്‍



