പിലാത്തറ: കെ.എന്‍.ഡി.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്‌ക്കറുടെ 135ാം ജന്മദിനം ആഘോഷിച്ചു. അഞ്ചരക്കണ്ടി ഡന്റല്‍ കോളേജിലെ ചില സവര്‍ണ ചിന്ത വെച്ചുപുലര്‍ത്തുന്ന അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയേ്േണ്ടിവന്ന നിതിന്‍ രാജിന് നീതി ലഭിക്കുന്നതിന് ഇതിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്‌ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഫെലിക്‌സ് ജോര്‍ജ്, സംസ്‌ഥാന സിക്രട്ടറി സുരേന്ദ്രന്‍ കാവുംചാല്‍, ദളിത് എഴുത്തുകാരന്‍ സ്‌റ്റാന്‍ലി പാട്രിക്, ജില്ലാപ്രസിഡന്റ് ഒ.വി. അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു.




