കണ്ണൂര്‍: കാറിലെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലീസ് പിടികൂടി. തലശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്‌മല്‍ (25) എന്നിവരെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധനക്കിടെ കണ്ണൂര്‍ കാള്‍ ടെക്‌സിന് സമീപത്തു വച്ചാണ് കുഴല്‍പ്പണം പോലീസ് പിടികൂടിയത്. യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 13. എ.വി. 2688 നമ്പര്‍ വെനു കാറില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിന്റെ മതിയായ രേഖകളില്ലാത്ത പണമാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കാര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു.




