കണ്ണൂര്‍: ഇലക്ഷന് ഡ്യൂട്ടി ചെയ്യുന്നതിനാല്‍ വോട്ടു നിഷേധിക്കപ്പെട്ട ഉേദ്യാഗസ്ഥര്‍ക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ 4 ദിവസം കഴിഞ്ഞാണ് ശതമാന കണക്ക് പുറത്ത് വിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 156720 പേര്‍ക് ഇലക്ഷന് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. പ്രത്യേകവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സേന ഉദ്യോഗസ്ഥരടക്കം ഒന്നേ മുക്കാല്‍ ലക്ഷം പേരുണ്ട്. ഇതില്‍,നിരവധിപേര്‍ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു.
ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ബാലറ് ലഭിക്കാത്തവര്‍ നിരവധിയാണ്. തൃത്താല മണ്ഡലത്തില്‍ 436 എന്‍ സി സി കേഡറ്റുകള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടു. ഇത്തരത്തില്‍പെട്ട 21156 പേര് കോടതിയെ സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തിരമായി അവസരം ഒരുക്കണം. മെയ് നാലിന് വോട്ട് എണ്ണലിന് മുന്‍പ് അവസരം ഒരുക്കണം. ഇലക്ഷന് കമ്മീഷന്റെ നടപടി സംശയസ്പദമാണ്. ബാലറ്റ് വിതരണത്തിലും, വോട്ടിങ്ങിലും ദുരുഹതയുണ്ട്.തെരഞ്ഞെടുപ്പ് വിധിയില്‍ ആശങ്കയില്ല.
ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാക്കാനാവും പയ്യന്നൂരിലെ അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവങ്ങളാണത്അക്രമം പരിഹാരമല്ല, ഉദുമയിലും തൃക്കരിപ്പൂരിലും മാത്രമല്ല എല്ലായിടത്തും കടുത്ത മത്സരം നടന്നു. തെരഞ്ഞെടുപ്പില്‍ ഈസി വാകോവര് എല്‍ഡിഎഫിനോ യു.ഡി.എഫിനോയില്ല.അങ്ങനെ പറയുന്നത് അഹങ്കാരമാണ്. കടുത്ത മത്സരമായിരുന്നു സംസ്ഥാനമാകെ നടന്നത്. ഈസി വാകോവര് ഒരു മണ്ഡലത്തിലും ഇല്ല. ധര്‍മ്മടത്ത് അടക്കം ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് എല്‍ ഡി എഫ് നടത്തിയതെന്നും കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം വി ജയരാജന് പറഞ്ഞു.




