
കാര്‍ലോ അക്യൂട്ടിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിന് കാര്‍ലോയുടെ ദൈവീക ദര്‍ശനം ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ആയിരത്തി അഞ്ഞുറ് വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം മാഹി ബസലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന പ്രദര്‍ശനം ചൊവ്വാഴ്ച ഉച്ചയോടെ സമാപിക്കും. യേശുക്രിസ്തുവിന്റെ മഹത്തായ കുരിശിന്റെ തിരുശേഷിപ്, പരിശുദ്ധ കന്യകാമറിയത്തിന്റെ ശിരോവസ്ത്രത്തിന്റെ ഭാഗം, വിശുദ്ധ യൗസേപ്പിതാവിന്റെ പാല്ലിയത്തിന്റെ ഭാഗം, വിശുദ്ധ അപ്പൊസ്തലന്മാരുടെ തിരുശേഷിപ്പുകള്‍, നവതലമുറ വിശുദ്ധന്മാരായജോണ് പോള്‍ കക,പിയോ, മദര്‍ തെരേസ, കാര്‍ലോ അക്യൂട്ടിസ് എന്നിവരുടെതിരുശേഷിപ്പുകളാണ് പ്രാദര്ശനത്തിലുള്ളത്. 1500 ദ്വിതീയതരം പുണ്യാവശിഷ്ടങ്ങള്‍ പോസ്റ്റുലേറ്റര്മാരുടെ ഔദ്യോഗിക മുദ്രകളും രേഖകളും വഴിയാണ് ഇവയുടെ വിശ്വാസ്യത ഉറപ്പാക്കപ്പെട്ടത്. വിശുദ്ധന്മാര് ധരിച്ചതും ഉപയോഗിച്ചതുമായ വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്പ്പെടുന്നത്അപൂര്വമായ തിരുശേഷിപ്പുകളും വിശുദ്ധ കുര്‍ബാനയുടെ, പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രേത്യക്ഷകര്ണങ്ങള്, വിശുദ്ധന്മാരുടെ ആത്മീയത എന്നിവയുടെ രാജ്യാന്തര പ്രദര്‍ശനങ്ങളിലൂടെയും വിശ്വാസികള്‍ക്ക് ആഴമേറിയ ദൈവാനുഭവം ആത്മീയതയും സമ്മാനിക്കുന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ജോയിസ് അപ്രേം പറഞ്ഞു. പ്രസിഡന്റ് ജോയ്സ് അപ്രേം, വൈസ് പ്രസിഡന്റ് അജീഷ്, ഡയറക്ടര്‍ ഫാ. ബെന്നി എഫ്രേം കുന്നപ്പള്ളി എന്നിവരാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.
ഫാ. എഫ്രേം കുന്നപ്പള്ളി, അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയിലെ പുരോഹിതനാണ്. മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ എസ്.ഡി.ബി. ഫൗണ്ടേഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മീയ പിന്തുണ നല്കുന്നു. 500 പ്രഥമതരം തിരുശേഷിപ്പുകള്‍ സഭാധികാരികളാല്‍ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുകളോടുകൂടിയവയാണ് ഇന്നുവരെ ഇന്ത്യയിലെ 60തിലധികം ഇടങ്ങളില്‍, മഹത്തായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍, ബസിലിക്കകളില്‍, ഇടവക പള്ളികളില്‍, ഫൗണ്ടേഷന്റെ പ്രധാന ആത്മീയ സംരംഭങ്ങളില്‍ ഒന്നായ 1500 വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളുടെ ആത്മീയ പൈതൃകത്തിന്റെയും പ്രദര്‍ശനം, ധന്യനായ കാര്‍ലോ അക്യൂട്ടിസിന്റെ ആത്മീയ സ്വപ്നത്തില്‍ നിന്നുള്ള പ്രചോദനമാണ്. ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നവ. തിരുശേഷിപ്പുകളുടെ പ്രദര്നംകണ്ടപ്പോള് നല്ല സമാധാനം ഉണ്ടെന്നും എല്ലാ സങ്കടങ്ങളും മാറിയതായി പ്രദര്‍ശനം കാണാനെത്തിയവര്‍ പറഞ്ഞു.
എന്‍. പ്രശാന്ത്
തലശേരി




