
കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ ഉത്തരവാദിയായ അധ്യാപകനെതിരെ സസ്പെന്ഷന് നടപടി മാത്രമല്ല അയാളെ ഈ കാമ്പസില്‍ നിന്നും തന്നെ പുറത്താക്കണമെന്ന് എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. അഞ്ചരക്കണ്ടി ദന്തല്‍ കോളേജിന് മുന്പില് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സവര്‍ണ ചിന്താഗതി കൊണ്ടും സംഘ് പരിവാര്‍ മനസുള്ള തുകൊണ്ടുമാണ് അധ്യാപകന് നിതിന്‍ രാജിനെ ജാതീയമായി അധിക്ഷേപിച്ചത്. അയാള്‍ക്കെതിരെ സസ്പെന്ഷന് നടപടി മാത്രം സ്വീകരിച്ചാല്‍ മാത്രം പോരാ, കോളേജില്‍ നിന്നു തന്നെ പുറത്താക്കണം, ഇതിനായി എസ്എഫ്ഐ ഏതറ്റം വരെയും സമരം ചെയ്ുമെയന്നും സഞ്ജീവ് പറഞ്ഞു. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് അകത്തു കടന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദന്തല്‍ മെഡിക്കല്‍ കോളേജിലെ ചില്ലുകള്‍ തകര്‍ക്കുകയും ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു പൊലിസുമായി ബലപ്രയോഗവും ഉന്തുംതള്ളും നടന്നു.




