
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ത്ഥി നിതില്‍ രാജിന്റെ ദുരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് കുറ്റക്കാര്‍ക്ക് മതിയായ ശിക്ഷ നല്‍കണമെന്നും ആവിശ്യപ്പെട്ട് എം എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ച് കവാടത്തില്‍ പോലീസ് തടഞ്ഞു.
വിദ്യാര്‍ത്ഥി മാര്‍ച്ച് ജില്ലാ എം എസ് എഫ് പ്രസിഡന്റ് യൂനുസ് പി വി അധ്യക്ഷതയില്‍ ദേശീയ കമ്മിറ്റിയഗം ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി റംഷാദ്, ട്രഷറര്‍ അനസ് കുട്ടക്കെട്ടില്‍,സുഹൈല്‍ എം കെ, നഹ്ല സഈദ്,റാദില്‍ ചൊക്ലി, ഷാഹ്സീം,മാജിദ് എറന്തല തുടങ്ങിയ നേതാക്കള്‍ നേതാക്കള്‍ സംസാരിച്ചു.
കോളജ് പ്രിന്‍സിപ്പലുമായി ചര്‍ച്ചക്ക് വേണ്ടി കാണാന്‍ ശ്രമിച്ച നേതാക്കളെ പോലീസ് തടഞ്ഞു. നേതാക്കളെ തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. തുടര്‍ന്ന് പോലീസ് നേതാക്കളെ അറസ്റ്റു ചെയ്ത് നീക്കി. എം എസ് എഫ് നേതാക്കളായ ഇജാസ് ആറളം, യൂനുസ് പി വി, കെ പി റംഷാദ്, അനസ് കുട്ടക്കെട്ടില്‍,നഹ്ല സഹീദ്,ജവാദ് പാളയം, ജാബിര്‍ കല്ലായി, ശമല്‍ വി,നിജാസ് ചിറ്റാറിപ്പറമ്പ്, സക്കീര്‍ പയ്ന്നയൂര്‍,സിയാദ് കൂടാളി,ദാവൂദ് മാമ്പ,നസീബ് വെണ്മണല്,തുടങ്ങിവര്‍ നേതൃത്വം നല്കി.




