
കൂത്തുപറമ്പ്: നരവൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. റെജീനയില്‍ എന്‍.ടി ഫൈസലിന്റെ കാറാണ് ഭാഗികമായി കത്തി നശിച്ചത്. ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാത്രി ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വൈകിയാണ് കാര്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടത്. തിങ്കളാഴ്ച കാലത്ത് 8.45ന് കാറില്‍ നിന്നും തീയും പുകയും ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് ഫൈസലിനെ വിവരം അറിയിച്ചത്. എഴുന്നേറ്റ് നോക്കുമ്പോള്‍ കാറിന്റെ മുന്വശമകെ തീ പടര്‍ന്നിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ വീട്ടുമുറ്റത്തെ പൈപ്പ് ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.




