ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ഹംഗറിയിലെ വസന്തം

Authored by Web Desk | Last updated: 14 Apr 2026, 11:45 PM | 3 min read

Print


ഹംഗറിയില്‍ കഴിഞ്ഞ 16 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി വിക്‌ടര്‍ ഓര്‍ബന്റെ തീവ്രദേശീയതാ നയത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട്‌ പീറ്റര്‍ മഗ്യാര്‍ എന്ന നവാഗതന്‍ അധികാരത്തിലേക്ക്‌ കുതിച്ചുകയറുമ്പോള്‍ അത്‌ ആഗോള രാഷ്‌ട്രീയത്തിന്‌ നല്‍കുന്ന സന്ദേശം വ്യക്‌തമാണ്‌: അഴിമതിക്കും സ്വേച്‌ഛാധിപത്യ സ്വഭാവത്തിനും ജനങ്ങള്‍ നല്‍കുന്ന മറുപടി നിശബ്‌ദവും എന്നാല്‍, അതിശക്‌തവുമായിരിക്കും.

യൂറോപ്യന്‍ യൂണിയന്റെ കണ്ണിലെ കരടായിരുന്ന വിക്‌ടര്‍ ഓര്‍ബന്റെ പതനം ദശാബ്‌ദങ്ങളായി യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന വലതുപക്ഷ പോപ്പുലിസത്തിന്റെ പതനത്തിന്റെ തുടക്കമായാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ 79.6% എന്ന റെക്കോഡ്‌ പോളിങ്‌ രേഖപ്പെടുത്തിയതു തന്നെ മാറ്റത്തിനു വേണ്ടിയുള്ള ഹംഗേറിയന്‍ ജനതയുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ തെളിവാണ്‌.

അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഓര്‍ബന്‍ ഭരണകൂടം, മാധ്യമങ്ങളെയും ഭരണഘടനാ സ്‌ഥാപനങ്ങളെയും വരുതിയിലാക്കിയാണ്‌ ഇത്രകാലം അധികാരം നിലനിര്‍ത്തിയിരുന്നത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഉറച്ച പിന്തുണയും ഓര്‍ബനുണ്ടായിരുന്നു. 'തെരഞ്ഞെടുപ്പില്‍ ഓര്‍ബന്‍ വിജയിച്ചാല്‍ ഹംഗറിയിലേക്ക്‌ അമേരിക്കയുടെ സാമ്പത്തിക കരുത്ത്‌ എത്തിക്കും' എന്ന ട്രംപിന്റെ വാഗ്‌ദാനം പോലും വോട്ടര്‍മാരെ സ്വാധീനിച്ചില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

തിസ എന്ന പാര്‍ട്ടിയുമായി വന്ന പീറ്റര്‍ മഗ്യാര്‍, 53% വോട്ടുകളും, 199ല്‍ 138 സീറ്റുകളുമായി മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷവും നേടിയത്‌ ഹംഗറിയുടെ രാഷ്‌ട്രീയ ഭൂപടം പൂര്‍ണമായും മാറ്റിവരച്ചിരിക്കുന്നു. ബുഡാപെസ്‌റ്റിലെ തെരുവുകളില്‍ കാര്‍ ഹോണുകള്‍ മുഴക്കിയും ആഹ്ലാദപ്രകടനം നടത്തിയും പതിനായിരക്കണക്കിന്‌ ആളുകള്‍ ഈ വിജയത്തെ വരവേല്‍ക്കുന്നത്‌ ഒരു പുതിയ സ്വാതന്ത്ര്യപ്രഖ്യാപനം പോലെയാണ്‌.


യൂറോപ്പിന്‌ ലഭിച്ച ഊര്‍ജം


പീറ്റര്‍ മഗ്യാറിന്റെ വിജയത്തെ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) നേതാക്കള്‍ ആവേശത്തോടെയാണ്‌ സ്വാഗതം ചെയ്‌തത്‌. 'യൂറോപ്യന്‍ യൂണിയന്റെ മൂല്യങ്ങള്‍ക്കുള്ള വിജയം' എന്നാണ്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍ ഇതിനെ വിശേഷിപ്പിച്ചത്‌. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക്‌ മെര്‍സ്‌ ഇതിനെ 'വലതുപക്ഷ പോപ്പുലിസത്തിനുണ്ടായ കനത്ത തോല്‍വി' എന്ന്‌ വിളിച്ചു.

റഷ്യയോട്‌ മൃദുസമീപനം പുലര്‍ത്തിയിരുന്ന ഓര്‍ബന്റെ മടക്കം മോസ്‌കോയെയും അസ്വസ്‌ഥരാക്കുന്നുണ്ട്‌. ക്രെംലിന്‍ വക്‌താവ്‌ ദിമിത്രി പെസ്‌കോവിന്റെ പ്രതികരണത്തിലെ ജാഗ്രത വ്യക്‌തമാക്കുന്നത്‌ ഹംഗറിയുടെ വിദേശനയത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയാണ്‌.


പാഠങ്ങള്‍, വെല്ലുവിളികള്‍


ഹംഗറിയില്‍നിന്നുള്ള ഈ വാര്‍ത്ത ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക്‌ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്‌. എത്ര ശക്‌തനായ ഭരണാധികാരിയായാലും അഴിമതിക്കെതിരേയുള്ള ജനരോഷം അവരെ താഴെയിറക്കുമെന്ന്‌ ഈ തെരഞ്ഞെടുപ്പ്‌ തെളിയിക്കുന്നു. ഒരു രാഷ്‌ട്രീയ നവാഗതന്‌ ജനങ്ങള്‍ നല്‍കിയ ഈ വലിയ അംഗീകാരം മാറ്റത്തിനു വേണ്ടിയുള്ള യുവത്വത്തിന്റെ ആഹ്വാനമാണ്‌. തീവ്രദേശീയതയേക്കാള്‍ ജനങ്ങള്‍ വിലമതിക്കുന്നത്‌ വ്യക്‌തിസ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളുമാണെന്ന്‌ ഹംഗറി ലോകത്തിന്‌ കാണിച്ചുകൊടുത്തു.

വിക്‌ടര്‍ ഓര്‍ബന്റെ പതനം യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ 'സാംസ്‌കാരിക യുദ്ധത്തിന്റെ' ഗതിമാറ്റം കൂടിയാണ്‌. 16 വര്‍ഷം നീണ്ട ഓര്‍ബന്‍ യുഗത്തിന്‌ അന്ത്യം കുറിക്കുമ്പോള്‍, പീറ്റര്‍ മഗ്യാര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ കൂടുതല്‍ പ്രായോഗികവും സന്തുലിതവുമായ ഒരു രാഷ്‌ട്രീയ ശൈലിയാണ്‌.

ഓര്‍ബന്‍ ഭരണകൂടം യുക്രെയ്‌നിനുള്ള സഹായങ്ങള്‍ തടഞ്ഞുവച്ചുകൊണ്ട്‌ യൂറോപ്യന്‍ യൂണിയനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍, പുതിയ പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍ തന്റെ ആദ്യ പത്രസമ്മേളനത്തില്‍ തന്നെ നിര്‍ണായകമായ ഒരു പ്രഖ്യാപനം നടത്തി. യുക്രെയ്‌നിന്‌ നല്‍കാനുദ്ദേശിക്കുന്ന 90 ബില്യണ്‍ യൂറോയുടെ (105 ബില്യണ്‍ ഡോളര്‍) വായ്‌പ ഹംഗറി ഇനി തടയില്ല. മഗ്യാറിന്റെ തീരുമാനം ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്‌ഥാനത്ത്‌ വലിയ ആശ്വാസമാണ്‌ നല്‍കിയിരിക്കുന്നത്‌.

അമേരിക്കന്‍ തീവ്ര വലതുപക്ഷ ശക്‌തികള്‍ക്ക്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലം കനത്ത തിരിച്ചടിയാണ്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ ജെ.ഡി. വാന്‍സ്‌ ഹംഗറി സന്ദര്‍ശിക്കുകയും ഓര്‍ബനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്‌തിരുന്നു. വിദേശ ശക്‌തികള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു എന്ന ആരോപണം ഇരുപക്ഷവും ഉന്നയിച്ചെങ്കിലും, ഓര്‍ബനെ പിന്തുണച്ച ട്രംപിന്റെയും വാന്‍സിന്റെയും 'കള്‍ച്ചര്‍ വാര്‍' ഹംഗേറിയന്‍ ജനത തള്ളിക്കളഞ്ഞുവെന്നത്‌ ശ്രദ്ധേയമാണ്‌. ട്രംപിന്റെ സാമ്പത്തിക പിന്തുണയേക്കാള്‍ ഹംഗേറിയക്കാര്‍ വിലമതിച്ചത്‌ അഴിമതിയില്‍നിന്നുള്ള മോചനമാണ്‌.

ഓര്‍ബന്റെ കാലത്ത്‌ റഷ്യയോടും ചൈനയോടും കാണിച്ചിരുന്ന അമിതമായ വിധേയത്വം മഗ്യാര്‍ തുടരില്ലെങ്കിലും, ആ രാജ്യങ്ങളുമായുള്ള 'പ്രായോഗിക സഹകരണം' തുടരുമെന്നാണ്‌ അദ്ദേഹം വ്യക്‌തമാക്കിയിരിക്കുന്നത്‌. മോസ്‌കോയുടെയും ബീജിങ്ങിന്റെയും അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി അറിയിച്ച മഗ്യാര്‍, ഹംഗറിയുടെ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ബന്ധങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

'നമ്മുടെ രാജ്യം കൊള്ളയടിക്കപ്പെട്ടു, ചതിക്കപ്പെട്ടു, കടക്കെണിയിലായി, നശിപ്പിക്കപ്പെട്ടു' എന്ന മഗ്യാറിന്റെ വാക്കുകള്‍ ഓര്‍ബന്‍ ഭരണകൂടം ഏല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകളെയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രസിഡന്റ്‌ തമാസ്‌ സുലിയോക്കിനോട്‌ എത്രയും വേഗം പാര്‍ലമെന്റ്‌ സമ്മേളനം വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു കഴിഞ്ഞു.


അടിത്തറയിളക്കിയ റഷ്യന്‍ ബന്ധം


ഹംഗറിയുടെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ വിക്‌ടര്‍ ഓര്‍ബന്‍ പുലര്‍ത്തിയിരുന്ന അപ്രമാദിത്വം തകര്‍ന്നടിയാന്‍ പ്രായോഗികമായ ചില കാരണങ്ങള്‍ക്കൊപ്പം ശക്‌തമായ വൈകാരിക ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു പിന്നാലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇതിനെ വിശേഷിപ്പിച്ചത്‌ 'ജനാധിപത്യത്തിന്റെ വിജയം' എന്നാണ്‌. 2023ലെ പോളണ്ട്‌ തെരഞ്ഞെടുപ്പിനോട്‌ ഇതിനെ ഉപമിച്ച അദ്ദേഹം, നീതിക്കും തുല്യതയ്‌ക്കും വേണ്ടിയുള്ള ഹംഗേറിയന്‍ ജനതയുടെ നിശ്‌ചയദാര്‍ഢ്യത്തിന്റെ അടയാളമാണിതെന്നും കുറിച്ചു.

ഓര്‍ബന്റെ പതനത്തില്‍ ഏറ്റവും നിര്‍ണായകമായത്‌ അദ്ദേഹത്തിന്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായുണ്ടായിരുന്ന അമിത അടുപ്പമാണ്‌. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ പുറത്തുവന്ന ചില വെളിപ്പെടുത്തലുകള്‍ വോട്ടര്‍മാരെ ഞെട്ടിച്ചു:

2025 ഒക്‌ടോബറില്‍ ഓര്‍ബന്‍ പുടിനെ വിളിച്ച്‌, കൂട്ടിലകപ്പെട്ട റഷ്യന്‍ സിംഹത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന എലിയോട്‌ സ്വയം ഉപമിച്ചതും ഏത്‌ വിധേനയും സഹായിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തതും പുറത്തുവന്നു. ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ, യൂറോപ്യന്‍ യൂണിയന്‍ യോഗങ്ങളിലെ രഹസ്യവിവരങ്ങള്‍ വര്‍ഷങ്ങളായി മോസ്‌കോയ്‌ക്ക്‌ കൈമാറിയിരുന്നു എന്ന വാഷിങ്‌ടണ്‍ പോസ്‌റ്റിന്റെ റിപ്പോര്‍ട്ട്‌ രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയുണ്ടാക്കി. ഇതിനെതിരേ 'റസ്‌കിക്‌ ഹാസ' (റഷ്യക്കാരേ, വീട്ടില്‍ പോകൂ) എന്ന, 1956ലെ വിപ്ലവകാലത്തെ വിഖ്യാതമായ മുദ്രാവാക്യം പീറ്റര്‍ മഗ്യാര്‍ വീണ്ടും ഉയര്‍ത്തിയത്‌ ജനങ്ങള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കി.


അധികാരകേന്ദ്രീകരണവും പീറ്റര്‍ മഗ്യാറിന്റെ തന്ത്രങ്ങളും


ഒരു കാലത്ത്‌ ഓര്‍ബന്റെ വിശ്വസ്‌തനും ഡിപ്ലോമാറ്റുമായിരുന്ന പീറ്റര്‍ മഗ്യാറിന്‌ ഭരണസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുണ്ടായിരുന്നു. കോടതികളെയും മാധ്യമങ്ങളെയും നിയന്ത്രിച്ചും, സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്‌ വിജയിക്കാന്‍ പാകത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചും ഓര്‍ബന്‍ നിര്‍മിച്ച ഉരുക്കുകോട്ടകളെ മഗ്യാര്‍ തകര്‍ത്തത്‌ കൃത്യമായ ആസൂത്രണത്തിലൂടെയാണ്‌.

ചിതറിക്കിടന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച്‌ തിസ എന്ന പാര്‍ട്ടിയുടെ കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ഓര്‍ബന്റെ കോട്ടകളായിരുന്ന ഗ്രാമീണ മേഖലകളില്‍ മഗ്യാര്‍ നടത്തിയ നിരന്തര പ്രചാരണമാണ്‌ തിസയെ വിജയത്തിലേക്ക്‌ നയിച്ചത്‌.


ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം 2025ലും യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി ഹംഗറി തുടരുന്നതും, ജനങ്ങളുടെ ജീവിതനിലവാരം ഇടിഞ്ഞതും ഓര്‍ബനോടുള്ള അമര്‍ഷം വര്‍ധിപ്പിച്ചു. 2022ലെ റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തിനു ശേഷം ഹംഗറിയിലുണ്ടായ വിലക്കയറ്റവും സാമ്പത്തിക സ്‌തംഭനാവസ്‌ഥയും മഗ്യാര്‍ പ്രചാരണ ആയുധമാക്കി. ഏപ്രില്‍ 18ന്‌ പൂര്‍ണമായ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോള്‍, ഓര്‍ബന്‍ വരുത്തിയ ഭരണഘടനാ ഭേദഗതികള്‍ പോലും തിരുത്താന്‍ ശേഷിയുള്ള മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷത്തോടെ പീറ്റര്‍ മഗ്യാര്‍ ഹംഗറിയുടെ നായകനായി മാറും.


ജോണ്‍ മാത്യു

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

ആഗോള സാമ്പത്തിക പ്രതീക്ഷകള്‍ക്ക്‌ തിരിച്ചടിയാകുന്ന ഒരു വര്‍ഷം

ക്യാമ്പസുകള്‍ കൊലയറകളാകുമ്പോള്‍

ക്യാമ്പസുകള്‍ കൊലയറകളാകുമ്പോള്‍

പുതിയ വര്‍ഷം പുതിയ പ്രതീക്ഷകള്‍

പുതിയ വര്‍ഷം പുതിയ പ്രതീക്ഷകള്‍

തമിഴ്‌നാട്ടില്‍ ബ്രാഹ്‌മണ വെട്ടിനിരത്തല്‍- രാമചന്ദ്രന്‍ എഴുതുന്നു

തമിഴ്‌നാട്ടില്‍ ബ്രാഹ്‌മണ വെട്ടിനിരത്തല്‍- രാമചന്ദ്രന്‍ എഴുതുന്നു

No Image

എന്നു മാറും വിവേചനവും അസമത്വവും?

ആര്‍ട്ടെമിസ്‌ നല്‍കുന്ന പ്രതീക്ഷകള്‍

ആര്‍ട്ടെമിസ്‌ നല്‍കുന്ന പ്രതീക്ഷകള്‍