മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാര്‍ച്ചിലെ മികച്ച താരമായി സഞ്‌ജു സാംസണിനെ തെരഞ്ഞെടുത്തു. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ്. ട്വന്റി 20 ലോകകപ്പിലെ പ്രകടനമാണ് സഞ്‌ജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പേസര്‍ ജസ്‌പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം.
ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ മെലി കെര്‍ വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടി. ഇന്ത്യ ജേതാക്കളായ ട്വന്റി 20 ലോകകപ്പിലെ താരവും സഞ്‌ജുവായിരുന്നു. ലോകകപ്പില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ പുറത്താകാതെ 97 റണ്‍, ഇംഗ്ലണ്ടിനെതിരേ സെമി ഫൈനലില്‍ 89 റണ്‍, ന്യൂസിലന്‍ഡിനെതിരേ ഫൈനലില്‍ 89 റണ്‍ എന്നിങ്ങനെയാണു നേടിയത്. ആദ്യ മത്സരങ്ങളില്‍ സഞ്‌ജുവിനെ കളിപ്പിച്ചിരുന്നില്ല. അഞ്ച് മാസത്തിനിടെ വ്യത്യസ്‌ത രാജ്യങ്ങളിലെ താരങ്ങളാണു പുരസ്‌കാരം നേടിയത്. ദക്ഷിണാഫ്രിക്കയുടെ സിമോണ്‍ ഹാര്‍മര്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്‌റ്റാര്‍ക്, ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരാണു മുന്‍ഗാമികള്‍.




