കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം ജാതിക്കും തൊട്ടുകൂടായ്‌മക്കുമെതിരെ പൊരുതിയ നമ്മുടെ സംസ്‌ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് വെല്ലുവിളിയാണെന്നും നാട് ഭരിക്കുന്നവര്‍ ഇതിന് ഉത്തരം പറയണമെന്നും കേരള സര്‍വ്വോദയ മണ്ഡലം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. കലാലയങ്ങള്‍ കലാപകേന്ദ്രങ്ങളായി മാറിയതിന് ഇതില്‍ പരം തെളിവ് എന്തിനാണെന്നും സര്‍വ്വോദയ മണ്ഡലം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ടി.പി. ആര്‍.നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജന്‍ തീയറേത്ത്, സി. സുനില്‍കുമാര്‍, ഇ.എ. ബാലന്‍, പി.വി.നരേന്ദ്രന്‍, ദിനു മൊട്ടമ്മല്‍, പി.കെ.പ്രേമരാജന്‍, യാക്കൂബ് എലാങ്കോട്, കെ.എം.ഭാസ്‌കരന്‍, എം.ടി.ജിനരാജന്‍, പി.വിജയകുമാര്‍, കെ.രാമചന്ദ്രന്‍ അടിയോടി എന്നിവര്‍ പ്രസംഗിച്ചു.




