വൈക്കം:വൈക്കം ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാളിന് 17ന് കൊടിയേറും. ദിവ്യകാരുണ്യ ദിനമായി ആചരിക്കും. വൈകിട്ട് 5:30ന് വികാരി ഫാദര്‍ സുബിന്‍ പാറയ്‌ക്കല്‍ തിരുന്നാളിന് കൊടിയേറ്റും. രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക് ഫാദര്‍ ജിന്‍സന്‍ വല്യാറമ്പത്ത് മുഖ്യ കാര്‍മികനാകും തുടര്‍ന്ന് യൂണിറ്റുകളുടെ നേത്രത്വത്തില്‍ ദിവ്യകാരുണ്യ ആരാധന നടത്തും. വൈകിട്ട് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദര്‍ശനം എന്നിവ നടക്കും.
18ന് വേസ്‌പരദിനം ആചരിക്കും. വൈകിട്ട് 5ന് വാഹന വെഞ്ചിരിപ്പ് പ്രസുദേന്തി വാഴ്‌ച്ച, രൂപം വെഞ്ചിരിപ്പ്, ആഘോഷമായ പാട്ടുകുര്‍ബാന, പ്രദക്ഷണം, ആശിര്‍വാദം, സ്‌നേഹവിരുന്നും നടക്കും. 19ന് തിരുന്നാള്‍ ആഘോഷിക്കും. രാവിലെ 6:30ന് വിശുദ്ധ കുര്‍ബാനയ്‌ക്ക് ശേഷം രൂപം പുറത്തേയ്‌ക്കെഴുന്നെള്ളിക്കും തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്‌ക്ക് ഫാദര്‍ എബിന്‍ ചിറക്കല്‍, ഫാദര്‍ എബ്രഹാം ഓലിയപ്പുറത്ത് എന്നിവരാണ് കാര്‍മികര്‍ തുടര്‍ന്ന് പ്രദക്ഷണം നടക്കും. 20ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും. രാവിലെ 6:30ന് കുര്‍ബാന തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശനവും നടക്കും.




