ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kottayam
Loading...

സംഘടിത മതവിഭാഗങ്ങള്‍ രാജ്യത്തെ ഹൈജാക്ക്‌ ചെയ്യുന്നു: വെള്ളാപ്പള്ളി

Authored by Web Desk | Last updated: 15 Apr 2026, 10:55 AM | 2 min read

Print
വൈക്കം: സംഘടിത മതവിഭാഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ ഹൈജാക്ക്‌ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ അസംഘടിതരെ കാലം തുടച്ചുനീക്കുമെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്‌.എന്‍.ഡി.പി യോഗം 662-ാം നമ്പര്‍ ഇടവട്ടം ശാഖ പണികഴിപ്പിച്ച ഗുരുമന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വോട്ടു ബാങ്കുകളായി നില്‍ക്കുന്നവരുടെ ആധിപത്യമാണ്‌ ഇന്നിവിടെ. അവരെന്ത്‌ പറഞ്ഞാലും രാഷ്ര്‌ടീയക്കാര്‍ എതിര്‍ക്കില്ല. പച്ചക്ക്‌ വര്‍ഗ്ഗീയത പറഞ്ഞാലും വി.ഡി.സതീശനേ പോലുള്ളവര്‍ കേട്ടില്ലെന്ന്‌ നടിക്കും.

പക്ഷേ അസംഘടിതരായ പിന്നാക്ക അവസ്‌ഥിത ജനവിഭാഗങ്ങള്‍ക്ക്‌ വേണ്ടി സംസാരിച്ചാല്‍, അവരോട്‌ കാട്ടുന്ന വിവേചനം ചൂണ്ടിക്കാട്ടിയില്‍ ഇവര്‍ക്കെല്ലാം മതേതരത്വം ഉണരും. വര്‍ഗ്ഗീയതയുടെ പേര്‌ പറഞ്ഞ്‌ തങ്ങള്‍ക്ക്‌ നേരെ ഉയരുന്ന, അവഗണിക്കപ്പെട്ടവന്റെ ആരോപണങ്ങളെ നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കും. കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലം തങ്ങളുടെ മതവിഭാഗത്തിന്‌ നഷ്‌ടമായതെല്ലാം തിരിച്ചുപിടിക്കുമെന്ന്‌ മുസ്ലീം ലീഗ്‌ നേതാവ്‌ പറഞ്ഞാല്‍ അതില്‍ വര്‍ഗീയതയില്ല. പേരില്‍ തന്നെ മതമുള്ള മുസ്ലീം ലീഗ്‌ മതേതര പാര്‍ട്ടിയാണെന്ന്‌ ഒന്നൂടെ പറയും. ക്രൈസ്‌തവ പുരോഹിതര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ശുപാര്‍ശ വരുന്നു.

മുസ്ലീം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടര്‍ക്ക്‌ പണ്ടേയുണ്ട്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍. ഹൈന്ദവര്‍ക്ക്‌ ആരും ഒന്നും നല്‍കുന്നില്ല. അതില്‍ ശുപാര്‍ശയുമില്ല, ചര്‍ച്ചയുമില്ല. രാഷ്ര്‌ടീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതി ജാതി മത പരിഗണനകള്‍ക്ക്‌ അതീതമാകണമെന്നാണ്‌ എസ്‌.എന്‍.ഡി.പി യോഗം പറയുന്നത്‌. എല്ലാവര്‍ക്കും തുല്യ നീതി. അതാണ്‌ ജനാധിപത്യം. ഇപ്പോള്‍ ഇവിടെയുള്ളത്‌ മതാധിപത്യമാണ്‌. അത്‌ മാറിയേ തീരൂ. കാലത്തിനനുസരിച്ച്‌ ചിന്തിക്കാനും കാര്യങ്ങള്‍ തുറന്നു പറയാനുമുള്ള തന്റേടം നമുക്കുണ്ടാകണം.

എന്നും തൊഴിലുറപ്പ്‌ തൊഴിലാളികളായി മാത്രം ജീവിച്ചാല്‍ പോര. അധസ്‌ഥിത പിന്നാക്ക വിഭാഗങ്ങളെ ജാതിയുടെ പേരില്‍ അവഗണിക്കുന്ന രാഷ്ര്‌ടീയക്കാര്‍ക്ക്‌ അവര്‍ ജാതിയുടെ പേരില്‍ സംഘടിക്കുന്നതിനെ എതിര്‍ക്കാന്‍ അവകാശമില്ല. പിന്നാക്ക ജനവിഭാഗങ്ങള്‍ സംഘടിത ശക്‌തിയായി മാറണമെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുവിജ്‌ഞാന കേന്ദ്രത്തിന്റെ സമര്‍പ്പണം എസ്‌.എന്‍.ട്രസ്‌റ്റ് ഡയറക്‌ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍ നിര്‍വ്വഹിച്ചു. ഗുരുമന്ദിര സമര്‍പ്പണ സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ പി.വി.ബിനേഷ്‌ അദ്ധ്യക്ഷനായിരുന്നു.

യൂണിയന്‍ സെക്രട്ടറി എം.പി.സെന്‍, മറവന്തുരുത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയന്‍, വൈസ്‌ പ്രസിഡന്റ്‌ തങ്കരാജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി.വി.ഹരിക്കുട്ടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മല്ലിക രമേശന്‍, ആര്‍.അനീഷ്‌, ലോക കേരള സഭ അംഗങ്ങളായ വി.കെ.മുരളീധരന്‍ ഇന്ദുധരം, മനോജ്‌ കുര്‍ക്കയില്‍, എസ്‌.എന്‍.ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ ചെര്‍മാന്‍ എ.ആര്‍.രാജേന്ദ്രന്‍, വനിതാ സംഘം പ്രസിഡന്റ്‌ ഗീത ചക്രപാണി എന്നിവര്‍ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ്‌ കെ.പി.സന്തോഷ്‌കുമാര്‍ സ്വാഗതവും സെക്രട്ടറി കെ.രാജ്‌കുമാര്‍ നന്ദിയും പറഞ്ഞു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിഷു: വിശ്വാസപ്പെരുമയില്‍ 
മൂത്തേടത്ത്‌ കാവ്‌

വിഷു: വിശ്വാസപ്പെരുമയില്‍ മൂത്തേടത്ത്‌ കാവ്‌

കന്നുകാലികള്‍ ചാകുന്നു, വീഴുന്നു; മുട്ട ഉല്‍പ്പാദനം കുറഞ്ഞ്‌ കോഴിയും താറാവും

കന്നുകാലികള്‍ ചാകുന്നു, വീഴുന്നു; മുട്ട ഉല്‍പ്പാദനം കുറഞ്ഞ്‌ കോഴിയും താറാവും

 പാലക്കാടും പുനലൂരും കഴിഞ്ഞാല്‍ ചൂടന്‍ നഗരം കോട്ടയം

പാലക്കാടും പുനലൂരും കഴിഞ്ഞാല്‍ ചൂടന്‍ നഗരം കോട്ടയം

മൂന്നാം ആഴ്‌ചയും നെല്ല്‌ പാടത്തുതന്നെ വിഷുവിന്‌ ഉപവസിച്ച്‌ കര്‍ഷകര്‍

മൂന്നാം ആഴ്‌ചയും നെല്ല്‌ പാടത്തുതന്നെ വിഷുവിന്‌ ഉപവസിച്ച്‌ കര്‍ഷകര്‍

No Image

ചെമ്മനത്തുകര സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റ്‌ 17ന്‌

No Image

മാന്നാനം പള്ളിയില്‍ തിരുനാളും നാല്‍പ്പതുമണിയാരാധനയും