മാന്നാനം: ആശ്രമദൈവാലയത്തില്‍ വിശുദ്ധ യൗസേപ്പുപിതാവിന്റെ തിരുനാളിനു 17ന് തുടക്കമാകും. നാല്‌പതുമണിയാരാധന 23 മുതല്‍ 25 വരെ ഇതോടനുബന്ധിച്ച് നടക്കും.. 17ന് രാവിലെ 11 നു കൊടിയേറ്റ്, കുര്‍ബാന -ഫാ. കുര്യന്‍ ചാലങ്ങാടി. വൈകിട്ട് അഞ്ചിനു കുര്‍ബാന -ഫാ. ജോഫിന്‍ കൊല്ലാറ.18നു രാവിലെ ആറിനും 7.30നും ഒമ്പതിനും 11നും അഞ്ചിനും കുര്‍ബാന.
19ന് രാവിലെ 5.15, 6.30നും കുര്‍ബാന. എട്ടിനുള്ള കുര്‍ബാനയോടനുബന്ധിച്ച് കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം.-ഫാ. ഐസക് പുന്നൂര്‍, 11നും അഞ്ചിനും കുര്‍ബാന. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആറിനും 11നും അഞ്ചിനും കുര്‍ബാന.
23നു രാവിലെ ആറിനു കുര്‍ബാനയ്‌ക്കു ശേഷം ദിവ്യകാരുണ്യപ്രദക്ഷിണം. തുടര്‍ന്നു നാല്‌പതുമണി ആരാധന ആരംഭിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ രാത്രി 8 മണി വരെയുള്ള ആരാധനയ്‌ക്ക് വിവിധ സന്യാസസഭാംഗങ്ങള്‍, അല്‍മായ സംഘടനകള്‍ എന്നിവര്‍ നേതൃതം നല്‍കും. 24ന് വൈകിട്ട് എട്ടിനു സി.എം.ഐ. മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഡിവൈന്‍ മ്യൂസിക് ഷോ.
25നു വൈകിട്ട് 4.30 ന് കുര്‍ബാനയ്‌ക്കുശേഷം വിശുദ്ധ യൗസേപ്പുപിതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ആഘോഷമായ നഗരപ്രദക്ഷിണം, പ്രസംഗം -ഫാ. ജോണ്‍ വെള്ളാനി, രാത്രി എട്ടിനു നാടകം.
പ്രധാന തിരുനാള്‍ ദിനമായ 26നു രാവിലെ 5.15 നും ആറിനും എട്ടിനും കുര്‍ബാന. പത്തിനു റാസ കുര്‍ബാന,ഫാ. ജേക്കബ് നടുവിലേക്കളം തുടര്‍ന്നു ജോസഫ് നാമധാരികളുടെ സംഗമം, പ്രദക്ഷിണം. വൈകിട്ട് 4.30 ന് കുര്‍ബാന, വചന പ്രഘോഷണം.




