
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീടിങ്ങോട്ട് സഹനായക നായകവേഷങ്ങളില്‍ തിളങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ താരരാജാവായി തിളങ്ങി നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. നാനൂറോളം സിനിമകളില്‍ വിവിധ വേഷങ്ങളിലും ഭാവങ്ങളിലും പകര്‍ന്നാടിയ മോഹന്‍ലാല്‍ പുതിയ തലമുറയുടെയും ആവേശമാണ്.
മറ്റൊരു താരത്തിനുമില്ലാത്ത വിധത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാറുണ്ട്. താരത്തിന്റെ സിനിമകള്‍ തിയേറ്ററുകളിലെത്തുന്നത് പ്രേക്ഷകര്‍ക്ക് വലിയ ആഘോഷമാണ്. വരും മാസങ്ങളില്‍ താരത്തിന്റെ നിരവധി സിനിമകള്‍ തിയേറ്റര്‍ റിലീസ് കാത്തിരിക്കുന്നുണ്ട്. അതിന്റെയൊക്കെ അപ്ഡേറ്റ് മോഹന്‍ലാലില്‍ നിന്നു തന്നെ അറിയുന്നതാണ് പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടം.
കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റ് സിനിമകള്‍ നല്‍കിയ താരത്തിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമകള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന പേട്രിയറ്റുമാണ്. മോഹന്‍ലാലിന്റെ സിനിമകള്‍ പോലെ തന്നെ നര്‍മ്മരസം കലര്‍ന്ന സംഭാഷണങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന തന്റെ ചിത്രങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ അതിനു നല്‍കിയ രസകരമായ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിഷുവിനോട് അനുബന്ധിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിലെ വിഷു സ്‌പെഷ്യല്‍ ‘കണികാണും നേരം’ പരിപാടിക്കിടെ ടെലിഫോണ്‍ സംഭാഷണത്തിലൂടെ മോഹന്‍ലാലും എത്തിയിരുന്നു. അവതാരകന്‍ ഒരു ചോദ്യം ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം. അതിനു ലാലേട്ടന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തിയിരിക്കുന്നത്.
‘മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ വിഷു പേട്രിയറ്റിനും ദൃശ്യം 3ക്കും വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണെന്നും എങ്ങനെയാണ് പ്രതീക്ഷകള്‍ എങ്ങനെ’യെന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘ഒരു പ്രതീക്ഷയുമില്ല. നമ്മള്‍ ചെയ്തു കഴിഞ്ഞു. ഇനി അത് തിയേറ്ററുകളില്‍ വരട്ടെ ആളുകള്‍ കാണട്ടെ. എന്റെ പ്രതീക്ഷയല്ലല്ലോ, എന്റെ ജോലി കഴിഞ്ഞു. അല്ലാതെ ഞാന്‍ പ്രത്യേക പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. നല്ല സിനിമകളായിരിക്കും രണ്ടും. മോശം സിനിമകളാവില്ല. വിസ്മയയുടെ ചിത്രവും ഈ വര്‍ഷം വരുന്നുണ്ട്. അത് ഓഗസ്റ്റിലാണ് വരുന്നത്. അവര്‍ക്കെല്ലാം അതിനുള്ള ഭാഗ്യമുണ്ടാവട്ടെ. സിനിമ എന്ന് പറയുന്നത് അങ്ങനെയാണല്ലോ. ഭാഗ്യം എന്ന് പറയുന്നത് ഒരു വാക്കല്ലല്ലോ. അതൊരു ഈശ്വരനിര്‍മിതമായ കാര്യമാണ്. എല്ലാം നല്ല രീതിയില്‍ സംഭവിക്കട്ടെ, നമുക്ക് അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം...’ എന്നായിരുന്നു മോഹന്‍ലാലിന്റെ കിടിലന്‍ മറുപടി. ഈ മറുപടി നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി ട്രോളുകളും കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
‘ഇത്തവണത്തെ വിഷു ലാലേട്ടന്‍ തൂക്കി, വിഷു ആയിട്ട് 2 എണ്ണം അടിക്കാനും സമ്മതിക്കില്ല, ലാലേട്ടാ അടിച്ചിട്ടുണ്ടോ?, വിഷു ഒക്കെ അല്ലെ മോനെ ആരാ അടിക്കാത്തത്, കയ്യീന്ന് പോയെടാ ചാർളി, ലെ ലാലേട്ടൻ : അടിച്ചു പൊളിക്കെടാ മക്കളെ...’ എന്നതടക്കമാണ് കമന്റുകള്‍.
Anchor : ദൃശ്യം 3,patriot ഇറങ്ങാൻ പോകുവാണല്ലോ.എങ്ങനെ ആണ് പ്രതീക്ഷകൾ
ഏട്ടൻ : ഒരു പ്രതീക്ഷയുമില്ല






