ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ് മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പേസര്‍ ഖലീല്‍ അഹമ്മദ് പരുക്കേറ്റു പുറത്തായി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 14 നു നടന്ന മത്സരത്തിനിടെ താരത്തിനു പരുക്കേറ്റിരുന്നു. സൂപ്പര്‍ കിങ്സിന്റെ ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളും കളിച്ച താരമാണ്. വലതു കാല്തുടയ്ക്കു പരുക്കേറ്റതോടെ ഖലീലിനു തുടര്‍ന്നു പന്തെറിയാനായില്ല. ഖലീല്‍ ഇന്ത്യക്കായി 11 ഏകദിനങ്ങളും 18 ട്വന്റി20 കളും കളിച്ചു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 32 റണ്ണിനു ജയിച്ചിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 23 റണ്ണിനു ജയിച്ച ശേഷമാണ് അവര്‍ കൊല്‍ക്കത്തയെ നേരിട്ടത്്. 4.8 കോടി രൂപയ്ക്കാണു സി.എസ്.കെ. താരലേലത്തില്‍ ഖലീലിനെ സ്വന്തമാക്കിയത്. താരത്തിന് കുറഞ്ഞതു രണ്ട് മാസത്തെ വിശ്രമം ആവശ്യമാണെന്നാണു സൂചന.
ഇടംകൈയന്‍ പേസര്‍ ചേതന്‍ സകാറിയ, മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍ ആകാശ് മാധ്വാള്‍, സിമര്‍ജീത് സിങ്, കമലേഷ് നാഗര്‍കോടി എന്നിവരില്‍ ഒരാള്‍ ഖലീല്‍ അഹമ്മദിനു പകരം ടീമിലെത്താന്‍ സാധ്യതയുള്ളത്.


