
ദോഹ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്നവർക്കായി സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.ദോഹയിൽ നടന്ന പരിപാടി സി.ഐ.സി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
ഹജ്ജ് വിശ്വാസിയുടെ ജീവിതത്തെ മാറ്റിയെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന പ്രധാന സെഷനുകളിൽ പ്രമുഖ പണ്ഡിതർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം സുഹൈൽ സാഹിബ് ശാന്തപുരം 'ഹജ്ജിന്റെ ആത്മാവ്' എന്ന വിഷയത്തിലും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായപി.പി. അബ്ദുൽ റഹീം ഹജ്ജിന്റെ വിധികളും പ്രായോഗിക രൂപങ്ങളും എന്ന വിഷയത്തിലും
പ്രഭാഷണങ്ങൾ നടത്തി.
കർമ്മങ്ങൾ കൃത്യമായി നിർവ്വഹിക്കേണ്ട രീതികളെക്കുറിച്ച് തീർത്ഥാടകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ക്ലാസുകൾക്ക് ശേഷം നടന്ന സംശയനിവാരണ സെഷനിൽ തീർത്ഥാടകരുടെ ചോദ്യങ്ങൾക്ക് പി.പി. അബ്ദുൽ റഹീം മറുപടി നൽകി.സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം മുഷ്താഖ് കെ .എച്ച് സമാപനവും ഷുഐബ് ഖുർആൻ പാരായണവും നടത്തി
ഷഫീക്ക് അറയ്ക്കൽ





