പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം കലശ മഹോത്സവം 18 മുതല്‍ 24 വരെ നടക്കുമെന്ന് ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 18 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മാടായിക്കാവില്‍ നിന്നും കാരളി അമ്പലത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടു വരല്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും പൂവും പ്രസാദവും കൊണ്ടു വരല്. വൈകുന്നേരം 7 മണിക്ക് മോഹനം ഭജന്‍സ് ഭക്തി ഗാനസുധ. 7.30 ന് ഫ്യൂഷന്‍ തിരുവാതിര, തുടര്‍ന്ന് അഷ്ടമച്ചാല്‍ വനിത കമ്മിറ്റി അവതരിപ്പിക്കുന്ന തുള്ളാതെ മനവും തുള്ളും. 8 മണിക്ക് സംസ്കാരിക സമ്മേളനം , 9മണിക്ക് നൃത്ത സന്ധ്യ. 19 ന് രാത്രി 7 മണിക്ക് ഫ്യൂഷന്‍ തിരുവാതിര, കൈകൊട്ടിക്കളി, 8 മണിക്ക് ശാസ്ത്രീയ നടനം.20 ന് രാത്രി 8 മണിക്ക് കൈകൊട്ടിക്കളി, ഫ്യൂഷന്‍ തിരുവാതിര, 9 മണിക്ക് നാടകം, 21 ന് രാത്രി 9മണിക്ക് മ്യൂസിക്കല്‍ നൈറ്റ്, 22 ന് ഉച്ചയ്ക്ക് 12 മ ണിക്ക് മീനമൃത് പുറപ്പെടല്‍, വൈകുന്നേരം 6 മണിക്ക് മീനമൃത് വരവ്, രാത്രി 11 മണിക്ക് തിരുവര്‍ക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോടു കൂടിയ കലശമെഴുന്നള്ളത്ത്, 23 ന് ആറാം ദിവസമായ വ്യാഴാഴ്ച രാക്കലശ മഹോത്സവം രാവിലെ 8 മണി മുതല്‍ തുലാഭാരവഴിപാട് രാത്രി 10 മണിക്ക് വടക്കേവാതില്‍ തുറന്നുള്ള ദേവീദര്‍ശനം, രാത്രി 11 മണിക്ക് തിരുവര്‍ക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യക്കോലങ്ങളോടു കൂടിയ കലശമെഴുന്നള്ളത്ത്. 24 ന് ഏഴാം ദിവസം ഊര്‍ബലി, രാത്രി 7 മണിക്ക് വീരഭദ്രന് തെയ്യങ്ങളുടെ പുറപ്പാട്. വാര്‍ത്താ സമ്മേളനത്തില്‍ കെ.വി. സുബിന് ബാബു, പി.വി. അഭിഷേക്, ഏ.വി. അഖില്‍, കെ.വി. രൂപേഷ്, പി.വി ധനജ്ഞയന്‍, ഡോ. സി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.




