
തലശേരി: ചുട്ട് പൊള്ളുന്ന കൊടും വേനലില്‍ ആശ്വാസമായി പൂതീന ജ്യൂസ്. തലശേരി പഴയബസ് സ്റ്റാന്‍ഡ് ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിന് എതിര് വശത്തുള്ള കൊടുവള്ളി സ്വദേശി പ്രദീപന്റെ ചെറിയ കടയിലാണ് നാട്ടുകാര്‍ക്ക് പ്രിയങ്കരമായ പൂതീനജൂസ് വില്‍ക്കുന്നത്. 30 രൂപയാണ് വില. നഗരത്തിലെ കടകളില്‍ പല തരത്തിലുള്ള ജ്യൂസുകളും ഷെയ്ക്കുകളും ലഭ്യമാകുമെങ്കിലും പ്രദീപന്റെ കടയില്‍ ഇപ്പോഴും ലഭിക്കുന്നത് പരമ്പരാഗത രീതിയിലുള്ള ജ്യൂസുകളാണ്. പൂതീനയ്ക്ക് പുറമെ, നെല്ലിക്ക, കാന്താരി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് മറ്റ് ചേരുവകള്‍. ആവിശ്യകാര്‍ക്ക് ഉപ്പും പഞ്ചാസാരയും ഇതില്‍ ചേര്‍ത്ത് കൊടുക്കും.തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തുന്നവരും വിവിധ ആവിശ്യത്തിന് നഗരത്തില്‍ എത്തുന്നവരും പൂതിന ജൂസ് തേടി ഇവിടെ എത്താറുണ്ട്. ഇതിന് പുറമെ പച്ചമാങ്ങ ജൂസ് കക്കിരി ജൂസ് എന്നിവയും ഇവിടെ ലഭ്യമാണെങ്കിലും ആളുകള്‍ക്ക് പ്രിയം പൂതീന ജൂസിനോട് തന്നെയാണ്.
പൂതിന ജ്യൂസ് വെറും ദാഹശമനി മാത്രമല്ല പല രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്ന് കൂടി ആയതിനാലാണ് ആളുകള്‍ക്ക് ഈ ജ്യൂസിനോട് ഇത്രയും പ്രിയം. തലശേരിയില്‍ എത്തിയാല്‍ വര്‍ഷങ്ങളായി ഇവിടെ നിന്നാണ് പുതിന ജ്യൂസ് കുടിക്കാറുള്ളതെന്ന്പിണറായി സ്വദേശി പറഞ്ഞു. പൂതീന ജ്യൂസീന് പുറമെ കക്കിരി ജ്യൂസിനും സീസണില്‍ പച്ച മാങ്ങ ജൂസിനും ആ വിശ്യക്കാര് ഏറെയാണെന്ന് കടയുടമ പ്രദീപന് പറഞ്ഞു.



