
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളി രണ്ടായിരം വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തി. മലയോര ജനതയില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ജനകീയ പിന്തുണയും, എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഉള്‍പ്പോരുകളും യു.ഡി.എഫിന് ഏറെ ഗുണം ചെയ്ുയമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളിക്ക് വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ യോഗം അഭിനന്ദിച്ചു.
സംഘടന ഓഫീസ് ചുമതലയുള്ള സെക്രട്ടറിയായി യോഗം കെ.യു മാത്യുവിനെ തെരഞ്ഞെടുത്തു. യോഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്് പൈനാപ്പള്ളി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നിസാം ഫലാക്ക്,കെ. യു മാത്യു,സക്കറിയാസ് വടനാ, ബിനോയ് വെള്ളോപള്ളി, ജെയിംസ് കണിപള്ളി, കെ.എ സാലു, ജോസ് തെക്കുംകാട്ടില്‍, ജോസ് ചിത്രകുഴിയില്, ബാലഗോപാലന് പെരളത്ത്, എബ്രഹാം തേക്കിന് കാട്ടില്‍,തോമസ് കരമല, സെബാസ്റ്റ്യന്‍ എം.ഡി എന്നിവര്‍ സംസാരിച്ചു.



