
പയ്യാവൂര്‍: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ പൂപ്പറമ്പ് ഫുസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 32 വിദ്യാര്‍ഥികളില്‍ 8 പേര് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കി. 97.4 ശതമാനം മാര്‍ക്കോടെ കുമാരി മെല്‍വീന അന്ന ബോബിന് ടോപ് സ്കോററായി. 96.6 ശതമാനം മാര്‍ക്കോടെ ആന്‍ മരിയ ജിറ്റോയും 95.2 ശതമാനം മാര്‍ക്കോടെ എല്‍വിയ അനീഷും ഉയര്‍ന്ന വിജയം സ്വന്തമാക്കി. 16 പേര് ഡിസ്റ്റിങ്ഷനും 8 പേര് ഫസ്റ്റ് ക്ലാസിനും അര്‍ഹരായി. വിജയികളെ മാനേജ്മെന്റ്, അധ്യാപകര്‍, പിടിഎ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു.



