കൂത്തുപറമ്പ്: കേരള മുസ്ലിം ജ മാഅത്ത് മൗവ്വേരി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷയില്‍ വിജയം നേടിയ പ്രതിഭകള്‍ക്കുള്ള അനുമോദനവും സി എം വലിയുല്ലാഹി അനുസ്‌മരണവും ഏപ്രില്‍ 20ന് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പി മമ്മു സാഹിബ് നഗറില്‍ (മൗവ്വേരി മദ്രസ ഗ്രൗണ്ട്) വെച്ച് നടക്കുന്ന ചടങ്ങ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്ര? :എ കെ അബ്‌ദുല്‍ ഹമീദ് ഉദ്‌ഘാടനം ചെയ്ുയം. എസ് വൈ എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അബ്‌ദുല്‍ റഷീദ് സഖാഫി മെരുവമ്പായി പ്രഭാഷണം നടത്തും. ഹനീഫ് സഖാഫി വടകര അനുസ്‌മരണ പ്രഭാഷണം നടത്തും.ഷറഫുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് വി എ നൗഫല്‍ നമാസ്‌ക്കോ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സി ഇസ്‌മായില്‍ ഹാജി, ടി യഹ്‌യ, എ മുസ്‌തഫ, കെ അബ്‌ദു റഹീം, വി എ നൗഷാദ്,എം അബൂബക്കര്‍ ഹാജി പങ്കെടുത്തു.




