
പാരമ്പര്യ കര്‍ഷകനായ എം സി രാഘവേട്ടന്റെ 87 ാം പിറന്നാള്‍ ആഘോഷം, മാണിയത്ത് രാഘവന്റെയും യു എം പ്രേമലതയുടെയും 48 വിവാഹ വാര്‍ഷികാഘോഷം. സി മാധവന് സ്മാരക വായനശാലയുടെ ഈയാഴ്ചത്തെ നാട്ടുവര്‍ത്താനത്തില്‍ ഈ രണ്ട് ആഘോഷവും ഗംഭീരമാക്കി വയോജനങ്ങള്‍. സ്വന്തം വയലില്‍ വിളയിച്ചെടുത്ത നെല്ലുകൊണ്ട് പായസം വെച്ചാണ് രാഘവേട്ടന് എല്ലാവര്ക്കും പിറന്നാള്‍ മധുരം നല്‍കിയത്.
ഒപ്പം കേക്കും മുറിച്ചു. ലഡു വിതരണം ചെയ്താണ് വിവാഹ വാര്‍ഷിക ദമ്പതികള്‍ സന്തോഷം പങ്കുവെച്ചത്. ഒപ്പം വായനശാലക്ക് പുസ്തകം നല്‍കാനും ഇവരാരും മറന്നില്ല. സി മാധവന് സ്മാരക വായനശാലയുടെ വയോജന വേദിയൊരുക്കുന്ന ആഴ്ചയില്‍ ഒരു നാട്ടുവര്ത്താനത്തിലാണ് മുതിര്‍ന്ന പൗരന്മാര് സായന്തനങ്ങള്‍ ആഘോഷമാക്കി സൗഹൃദത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നത്.നാട്ടുവര്‍ത്താനം 80 ആഴ്ചയില്‍ എത്തി നില്ക്കുമ്പോള് ഇതുവരെ പിറന്നാളും വിവാഹ വാര്‍ഷികവും ഒന്നും ആഘോഷിക്കാതിരുന്നവര് ആവേശത്തോടെ തങ്ങളുടെ നല്ല ദിനങ്ങള്‍ എല്ലാവരോടുമൊത്ത് വായനശാലയില്‍ ആഘോഷിക്കുന്നത് പതിവ് രീതിയാക്കി മാറ്റി. ഫ്ലവേഴ്സ് ടോപ് സിംഗര്‍ ഫെയിം സാഗരിക മുഖ്യാതിഥിയായി പങ്കെടുത്തു. സാഗരികയുടെ ഗാനങ്ങള്‍ക്കൊപ്പം വയോജനങ്ങള്‍ നൃത്തം ചെയ്തു സന്തോഷം പങ്കുവെച്ചു.
എന്‍. പ്രശാന്ത്
തലശേരി



