
തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, തളിപ്പറമ്പ് മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടം ക്ലൈമാക്‌സി ലേക്ക്. എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്.
യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദനെ നിയുക്ത എം.എല്‍.എയെന്നു വിശേഷിപ്പിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിവാദ്യ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സിറ്റിങ് എം.എല്‍.എ: എം.വി. ഗോവിന്ദന്‍ പാര്‍ട്ടിച്ചുമതലകളിലേക്കു മാറിയതോടെയാണ് തളിപ്പറമ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി പത്‌നിയും മുതിര്‍ന്ന നേതാവുമായ പി.കെ. ശ്യാമള എത്തിയതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകഞ്ഞിരുന്നു.
1970ല്‍ ഉണ്ടായതിനു സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍.ഡി.എഫിനു സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. യു.ഡി.എഫ്. താവളത്തിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സി.പി.എം. വിട്ടുവന്ന ടി.കെ. ഗോവിന്ദനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യു.ഡി.എഫ്. അംഗീകരിച്ചതില്‍ പ്രതിഷേധിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊയîം ജനാര്‍ദ്ദനന്‍ വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.






