ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സങ്കടക്കടലായി അമ്പലപ്പറമ്പ് ഗവ.ഹൈസ്‌കൂള്‍ മൈതാനം ; പൊതുദര്‍ശനത്തില്‍ വികാരനിര്‍ഭര രംഗങ്ങള്‍

Authored by Web Desk | Last updated: 18 Apr 2026, 9:29 AM | 1 min read

Print
The Ambalaparambu Government High School ground turned into a sea of grief, witnessing emotional scenes during the public homage
മലപ്പുറം: വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങിയ മലപ്പുറത്തെ പാങ്ങ് ഗ്രാമം ജി.എല്‍.പി. സ്‌കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് വിട നല്‍കുന്നു. കോയമ്പത്തൂരില്‍ നിന്നും ദുരന്തത്തിനിരയായവരുടെ ഭൗതീകശരീരം മലപ്പുറം അമ്പലപ്പറമ്പ് ഗവ.ഹൈസ്‌കൂളില്‍ എത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതീകശരീരങ്ങള്‍ അന്തിമ കര്‍മ്മങ്ങള്‍ക്കായി വീടുകളിലേക്ക് മാറ്റും. പൊള്ളാച്ചിയില്‍ നിന്നും രാവിലെ 9 മണിയോടെയാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി അമ്പലപ്പറമ്പ് ഹൈസ്കൂള്‍ മൈതാനത്തേക്ക് എത്തിച്ചത്.


ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അദ്ധ്യാപകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി അനേകം ആള്‍ക്കാരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പാങ്ങ് ജി.എല്‍.പി. സ്‌കൂളിലെ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സ്‌കൂളിലെ ജീവനക്കാരില്‍ ഇനി ബാക്കിയുള്ളത് മൂന്ന് പേര്‍ മാത്രമാണ്. ഇവരും വിനോദയാത്രയില്‍ പങ്കാളികളാകേണ്ടവരായിരുന്നു. എന്നാല്‍ മറ്റു കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവെച്ചു.


വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലര്‍ വാനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് പോയത്. ചെങ്ങോട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവര്‍. അതിരപ്പിള്ളി സന്ദര്‍ശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാല്‍പ്പാറയിലെത്തി. തുടര്‍ന്ന് വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. 13-ാം ഹെയര്‍പിന്‍ വളവില്‍വെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടര്‍ന്ന് ഒന്‍പതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും പോലീസ് പറഞ്ഞു.


പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ്. പൊള്ളാച്ചി - വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്. അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. നാലുപേര്‍ നിലവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണ്.


Tags

  • valpara accident

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവം: പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവം: പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

നിതിന്‍ രാജ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള വീഡിയോ; ലോണ്‍ ആപ്പിന്റെ പേരില്‍ അദ്ധ്യാപകര്‍ കയര്‍ക്കുന്നതും ദൃശ്യത്തില്‍

നിതിന്‍ രാജ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള വീഡിയോ; ലോണ്‍ ആപ്പിന്റെ പേരില്‍ അദ്ധ്യാപകര്‍ കയര്‍ക്കുന്നതും ദൃശ്യത്തില്‍

'തന്റെ സ്വത്തുക്കള്‍ ഏത് ഏജന്‍സിക്കും അന്വേഷിക്കാം ; പക്ഷേ സജി ചെറിയാന്റേയും എച്ച് സലാമിന്റെയും സ്വത്തുക്കള്‍ കൂടി അന്വേഷിക്കണം'

'തന്റെ സ്വത്തുക്കള്‍ ഏത് ഏജന്‍സിക്കും അന്വേഷിക്കാം ; പക്ഷേ സജി ചെറിയാന്റേയും എച്ച് സലാമിന്റെയും സ്വത്തുക്കള്‍ കൂടി അന്വേഷിക്കണം'

വീരപ്പന്‍ ജീവിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയായേനെ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി ഭാര്യയും മകളും

വീരപ്പന്‍ ജീവിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയായേനെ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി ഭാര്യയും മകളും

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം ; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം ; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍