
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒഡീഷ എഫ്.സിക്ക് സമനില. മുഹമ്മദന്‍ എസ്‌്.സിക്കെതിരായ മത്സരം 1-1 നാണ് അവസാനിച്ചത്. മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനു ചെന്നൈയിനെ തോല്‍പ്പിച്ചു.
സ്വന്തം തട്ടകമായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഒഡീഷ സമനില വഴങ്ങിയത്. ഏഴ് കളികളില്‍നിന്ന് ആറ് പോയിന്റുള്ള ഒഡീഷ 12-ാം സ്‌ഥാനത്താണ്. അവര്‍ ഇതുവരെ ഒരു മത്സരം മാത്രമാണു ജയിച്ചത്. മൂന്ന് സമനിലകളും മൂന്ന് തോല്‍വികളും ഇതുവരെ നേരിട്ടു. ഏറ്റവും പിന്നിലുള്ള മുഹമ്മദ് എട്ട് കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമാണ്. ഇതുവരെയും അവര്‍ക്കു ജയിക്കാനായില്ല. ഇന്നലെ കളിയുടെ 40-ാം മിനിറ്റില്‍ മലയാളി താരം വി.പി. സുഹൈര്‍ ഒഡീഷയെ മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ അഡിസണ്‍ സിങിലൂടെ മുഹമ്മദന്‍ ഒപ്പമെത്തി. മുഹമ്മദന്റെ സീസണിലെ ആദ്യ പോയിന്റാണ് അതോടെ പിറന്നത്‌്. കളിയുടെ 58 ശതമാനം സമയത്തും പന്ത് ഒഡീഷയുടെ പക്കലായിരുന്നു.
സ്വന്തം തട്ടകമായ ചെന്നൈയിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണു ചെന്നൈയിന്‍ ജയിച്ചത്. 11-ാം മിനിറ്റില്‍ ഗോളടിച്ച ഫാറൂഖ് ചൗധരിയാണ് ചെന്നൈയിനെ ജയിപ്പിച്ചത്‌്. കളിയുടെ 58 ശതമാനം സമയത്തും പന്ത് ചെന്നൈയിന്‍ താരങ്ങളുടെ പക്കലായിരുന്നു. എട്ട് കളികളില്‍നിന്ന് എട്ട് പോയിന്റ് വീതമുള്ള സ്‌പോര്‍ട്ടിങ് ഡല്‍ഹി ഒന്‍പതാം സ്‌ഥാനത്തും ചെന്നൈയിന്‍ പത്താം സ്‌ഥാനത്തുമാണ്. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജാംഷഡ്‌പുര്‍ എഫ്.സിയെയും എഫ്.സി. ഗോവ മുംബൈ സിറ്റിയെയും നേരിടും.






