
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇം?ണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ട്‌ലര്‍. ട്വന്റി20 ഫോര്‍മാറ്റില്‍ 300 ക്യാച്ചുകളെടുത്താണു ബട്ട്‌ലര്‍ ചരിത്രമെഴുതിയത്.
ഐ.പി.എല്‍. ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ ബട്ട്‌ലര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് 300 ക്യാച്ചുകള്‍ തികച്ചത്. കാഗിസോ റബാഡയുടെ പന്തില്‍ കൊല്‍ക്കത്ത താരം അംഗ്രിഷ് രഘുവംശിയെ പിടികൂടിയതോടെയാണ് ഇം?ണ്ട് താരം 300 ലെത്തിയത്‌്.
300 ക്യാച്ചുകള്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ബട്‌ലര്‍. കോമില്ല വികേ്‌ടാറിയന്‍സ്, ദര്‍ബാന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ഇം?ണ്ട്, ഇം?ണ്ട് ലയണ്‍സ്, ഇം?ണ്ട് ഇലവന്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലങ്കാ ഷയര്‍, മാഞ്ചസ്‌റ്റര്‍ ഒറിജിനല്‍സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, മുംബൈ ഇന്ത്യന്‍സ്, പാള്‍ റോയല്‍സ്, രാജസ്‌ഥാന്‍ റോയല്‍സ്, സോമര്‍സെറ്റ്, സിഡ്‌നി തണ്ടര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബട്‌ലര്‍ ട്വന്റി20 യില്‍
കളത്തിലിറങ്ങിയത്. വെസ്‌റ്റിന്‍ഡീസിന്റെ മുന്‍ താരം കെയ്‌റോണ്‍ പൊള്ളാഡാണ് ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്തത്. 735 മത്സരങ്ങളില്‍നിന്നു 405 ക്യാച്ചുകളാണു പൊള്ളാഡിന്റെ പേരിലുള്ളത്. ഡേവിഡ് മില്ലര്‍ 561 മത്സരങ്ങളില്‍നിന്നു 332 ക്യാച്ചുകളുമായി രണ്ടാമതാണ്. ഡി കോക്ക് 440 മത്സരങ്ങളിലായി 316 ക്യാച്ചുകളെടുത്തു.






