ന്യൂയോര്‍ക്ക് സിറ്റി: മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റില്‍ കൊളറാഡോ എഫ്.സിക്കെതിരേ ഇന്റര്‍ മയാമിക്ക് (3-2)ജയം. മയാമിക്കുവേണ്ടി ലയണല്‍ മെസി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രണ്ട് ഗോളുകള്‍ നേടി.ജര്‍മ്മന്‍ ബെര്‍ട്ടറാം ഒരു ഗോള്‍ നേടി. ശനിയാഴ്‌ച നടന്ന മത്സരത്തില്‍ മിയാമിയുടെ അപരാജിത കുതിപ്പ് ഏഴ് മത്സരങ്ങളിലേക്ക് നീട്ടി. താല്‍ക്കാലിക പരിശീലകന്‍ ഗില്ലെര്‍മോ ഹൊയോസിന്റെ കീഴിലുള്ള ആദ്യ മത്സരമായിരുന്നു ഇത്.
വ്യക്‌തിപരമായ കാരണങ്ങളാല്‍ ജാവിയര്‍ മഷെറാനോ അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനെത്തുടര്‍ന്ന് ക്ലബിന്റെ ഡയറക്‌ടറായി ഹൊയോസ് പരിശീലക ചുമതല ഏറ്റെടുത്തിരുന്നു. 13-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റിയ മെസി 79-ാം മിനിറ്റില്‍ ലീഡ് ഗോളും നേടി. ഈ സീസണില്‍ മെസി ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. എം.എല്‍.എസില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ സാം സുറിഡ്‌ജ്, പീറ്റര്‍ മൂസ എന്നിവരുമായി ഒപ്പത്തിനൊപ്പമുണ്ട്.
സീസണ്‍ ആദ്യ മത്സരത്തില്‍ ലോസ് ഏഞ്ചല്‍സ് എഫ്‌സിയോട് 3-0 ന് തോറ്റതിനു ശേഷം മിയാമി ഇതുവരെ തോറ്റിട്ടില്ല. റാപ്പിഡ്‌സിനായി 58-ാം മിനിറ്റില്‍ റാഫേല്‍ നവാരോ ഗോള്‍ നേടി.



